പലിശയും കൊള്ളലാഭവും വഴി നേടിയ സമ്പത്ത് ദരിദ്രരോട് ദയയുള്ളവന്റെ കയ്യില്‍ ചെന്നു ചേരും.
( സുഭാഷിതങ്ങള്‍ 28:8)
ഞങ്ങളുടെ അയല്‍ ഇടവകയില്‍ തിരുനാള്‍ നടക്കുമ്പോള്‍ ഞാന്‍ ഒരു കാഴ്ച കണ്ടു. സ്ഥലത്തെ പ്രധാന പലിശക്കാര്‍ ആണ് തിരുനാള്‍ നടത്തുന്നത്. ആയതിനാല്‍ തന്നെ നോട്ടു മാലകള്‍ കൊണ്ട് പുണ്യവാളന്‍ അലങ്കരിക്കപെട്ടിരിക്കുന്നു. തിരുനാള്‍ സമയത്ത് ആരോ പറഞ്ഞു. ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷിക്കുന്നത് പാവങ്ങളുടെ കണ്ണു നീരില്‍ കുതിര്‍ന്ന പണം കൊണ്ടാണ്. ക്രിസ്തു ചാട്ടവാര്‍ എടുക്കുമോ എന്ന് കണ്ടറിയണം. ബൈബിള്‍ പറയുന്നു. പലിശയും കൊള്ള ലാഭവും ക്രിസ്ത്യാനിക്ക് ചേരുന്ന കാര്യമല്ല. ആ സമ്പത്ത് നില നില്ക്കില്ല.
ഇന്നു ഒരു സഹോദരന്‍ പങ്കു വയ്ക്കുകയായിരുന്നു. വീട്ടില്‍ വലിയ തര്‍ക്കം ആണ്. ചേട്ടന്‍ അനുജന്മാര്‍ തമ്മിലുള്ള കേസ് നടക്കുന്നു. ആര്‍ക്കും ഉപകാരമില്ലാതെ സ്വത്തുക്കള്‍ നഷ്ടപെടുന്നു. അയാള്‍ കൂട്ടി ചേര്‍ത്തു, ആരെയും പറഞ്ഞിട്ടു കാര്യമില്ല. അപ്പന്‍ ഒരുപാടു പലിശക്ക് കടം കൊടുത്തു ഉണ്ടാക്കിയ മുതല്‍ ആണ്. അന്ന് അപ്പന്‍ നാട്ടുകാരുമായി കേസ് നടത്തിയെങ്കില്‍ ഇന്ന് മക്കള്‍ പര്സപരം കേസ് നടത്തുന്നു. എത്രയോ ആളുകളുടെ കണ്ണു നീര്‍ വീണ സ്വത്തു ആണ്. അപ്പന്‍റെ പാപത്തിന്‍റെ നേട്ടം കിട്ടിയ ഞങ്ങള്‍ക്ക് അതിന്‍റെ കോട്ടവും കിട്ടുന്നു. ഒന്നും ഇല്ലാതെ എല്ലാം നശിച്ചു പോകുന്ന കാലവും അധികം ദൂരെയല്ല.
പലിശക്ക് കൊടുക്കുന്ന ആളുകള്‍ പലപ്പോഴും ചിന്തിക്കുക ഞാന്‍ ഒരു അവസരത്തില്‍ ഈ മനുഷ്യരെ സഹായിക്കുന്നതല്ലേ. ദൈവം എന്നെ ശിക്ഷിക്കുന്നത് എന്തിനാണ്? എന്നാല്‍ ഓര്‍ക്കുക കൊള്ള പലിശ കര്‍ത്താവു വെറുക്കുന്നു. ബൈബിള്‍ പറയുന്നു. ദരിദ്രരോട് ദയ കാണിക്കുന്നവന്‍ കര്‍ത്താവിനാണ് കടം കൊടുക്കുന്നത്. അവിടുന്ന് ആ കടം വീട്ടും. ( സുഭാഷിതങ്ങള്‍ 19:17) ദരിദ്രര്‍ക്ക് കടം കൊടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ നീ കൊള്ള പലിശക്ക് പണം കടം കൊടുത്താല്‍ ദൈവത്തിനോട് ആണ് നീ വഞ്ചന കാണിക്കുന്നത് എന്ന് ബൈബിള്‍ പറയുന്നു.
ക്രിസ്തുവിനെ തിരിച്ചറിഞ്ഞ ചുങ്കക്കാരനായ സക്കെവൂസ്, താന്‍ വഞ്ചിച്ചു സ്വന്തമാക്കിയത് ആളുകള്‍ക്ക് തിരികെ നല്‍കുകയാണ്. കാരണം അവന്‍ ക്രിസ്തുവിനെ തിരിച്ചറിഞ്ഞു. വലിയ ദൈവ അനുഭവം അവനു ഉണ്ടായി. നമ്മുക്ക് ക്രിസ്തുവിനെ തിരിച്ചറിയുന്നവര്‍ ആകാം. നാം ആരില്‍ നിന്നെങ്കിലും എന്തെങ്കിലും വഞ്ചിചെടുക്കുന്നു. എങ്കില്‍ അത് തിരികെ നല്‍കാം. ഒരിക്കലും വഞ്ചന വഴി നേടുന്ന സമ്പത്ത് നില നില്‍ക്കില്ല. സമ്പത്ത് ദൈവ ദാനം ആണെന്ന് തിരിച്ചറിയുക. അത് ദൈവത്തില്‍ നിന്ന് സ്വീകരിക്കുക. ദൈവത്തെ കബളിപ്പിച്ച് നീ നേടുന്ന സമ്പത്ത് സാത്താന്‍ നല്കുന്നതാണ്. അത് നിന്‍റെ ഭവനത്തിന്‍റെ അടിത്തറ ഇളക്കും.
പ്രാര്‍ത്ഥന
സക്കേവൂസിനെ മാനസാന്തര പെടുത്തിയ കര്‍ത്താവെ, പലിശക്ക് പണം നല്‍കി കൊള്ള ലാഭം എടുക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. അവരെ നീ മാനസാന്ദര അനുഭവത്തിലേക്ക് നയിക്കേണമേ. കൊള്ള പലിശക്ക് പണം സ്വീകരിച്ച് കടകെണിയില്‍ ആയ എല്ലാ മക്കളെയും നിന്‍റെ ശക്തിയുള്ള കരത്താല്‍ മോചനം നല്‍കി അനുഗ്രഹിക്കണമേ എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍ .

No comments:
Post a Comment