"യാത്രകള്‍ ആരംഭിക്കുന്നതിനുമുമ്പ്
ചെറുപ്പത്തില്‍ത്തന്നെ ജ്ഞാനത്തിനു വേണ്ടി ഞാന്‍ ഹൃദയം തുറന്നു
പ്രാര്‍ത്ഥിച്ചു. ( പ്രഭാഷകന്‍ 51:13)"
കേരളത്തിലെ ഒരു ആദിവാസി കോളനിയിലെ ജല ദൗര്‍ലഭ്യം വലിയ പ്രശനം ആയിരുന്നു. വൈദ്യുതി വകുപ്പിന്‍റെ പവര്‍ ഹൗസിനോട് ചേര്‍ന്ന് ആണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. പ്രശ്നത്തിനു ഒരു പരിഹാരം വൈദുതി വകുപ്പ് നിര്‍ദേശിച്ചു. ഒരു മോട്ടോര്‍ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്യുക. പദ്ധതി ആരംഭിച്ചു. വീണ്ടും പ്രശ്നം ആയി. ആദിവാസികള്‍ വെള്ളം ഉപയോഗിക്കുന്നില്ല. കാരണം അന്വേഷിച്ചപ്പോള്‍ ആ സമൂഹം പറഞ്ഞു. ഞങള്‍ക്ക് നല്ല വെള്ളം തരിക. നിങ്ങള്‍ നിങ്ങളുടെ ആവശ്യം നടക്കാന്‍ വേണ്ടി ചതച്ച് വൈദ്യുതി എടുത്ത വെള്ളം ഞങ്ങള്‍ക്ക് ആവശ്യം ഇല്ല.
അറിവ് ആയുധമാണ്. ദൈവത്തെ കുറിച്ചുള്ള അറിവാണ് പരമമായ അറിവ്. സത്യാദൈവത്തെ പറ്റിയുള്ള അറിവ് ഇല്ലാത്തതിനാല്‍ ജീവന്‍റെ ജലത്തെ മനുഷ്യന്‍ നിഷേധിക്കുന്നു. ലോകത്തില്‍ ഇന്ന് ആധുനിക തലമുറ സമാധാനം തേടി അലയുകയാണ്. ശാന്തി ഇല്ലാത്ത രാത്രികള്‍. സ്വസ്ഥത നഷ്ടപെട്ട പ്രഭാതങ്ങള്‍. ജീവിതത്തിന്‍റെ അര്‍ത്ഥം നഷ്ടപെടുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ ചോദിക്കുന്നത് എനിക്ക് സമാധാനം എവിടെ കിട്ടും. ദൈവത്തില്‍ അശ്രിയിക്കുക എന്ന് ഉത്തരം പറഞ്ഞാല്‍ ആ കുഞ്ഞുങ്ങള്‍ പറയും. ഞങ്ങള്‍ക്ക് ദൈവത്തെ വേണ്ട. ദൈവം ഉണ്ട് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ പ്രാര്‍ഥനയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. എന്താണ് ഈ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം.
നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പ്രാര്‍ത്ഥനഎന്താണ് എന്ന് അറിയില്ല. ഇന്നു നാം ചിന്തിക്കണം കുഞ്ഞുങ്ങള്‍ക്ക് ദൈവത്തെ പറ്റിയുള്ള ജ്ഞാനം നാം പകരുന്നുണ്ടോ? ഒരിക്കല്‍ ഒരു വൈദികന്‍ സങ്കടത്തോടെ പറഞ്ഞു. ബൈബിള്‍ വായിച്ചിട്ട് വരാന്‍ വേദ പാട ക്ലാസ്സിലെ കുട്ടികളോട് പറഞ്ഞാല്‍ വൈകുന്നേരം മുറിയില്‍ ഇരിക്കാന്‍ വയ്യാത്ത രീതിയില്‍ ഫോണ്‍ കാള്‍ വരും. കാരണം കുട്ടികളുടെ മാതാ പിതാക്കള്‍ പറയുന്നത് കുട്ടികള്‍ക്ക് ബൈബിള്‍ വായിക്കുവാന്‍ സമയമില്ല. അവര്‍ പഠിക്കുകയാണ്. എന്താണ് അവര്‍ പഠിക്കുന്നത്. ലോകത്തിന്‍റെ അറിവുകള്‍ എന്നാല്‍ അത് അവര്‍ക്ക് ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താന്‍ സഹായിക്കുന്നില്ല.
കേരളത്തിലെ പത്രങ്ങള്‍ ആഘോഷിക്കാറുള്ള ഒരു വാര്‍ത്ത ആണ്. അമ്മയും അപ്പനുംഎല്ലാം ഉപെഷിക്കപെട്ട നിലയില്‍ കണ്ടെത്തിയ സംഭവങ്ങള്‍. ഈ മക്കളെല്ലാം വലിയ പഠിപ്പുള്ളവര്‍ ആണ്. എന്നാല്‍ ദൈവത്തെ കുറിച്ചുള്ള അറിവ് അവര്‍ക്ക് ഇല്ലാതെ ആയി പോയി. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ദൈവം ആരെന്നു നാം പറഞ്ഞു കൊടുക്കാറുണ്ടോ? നമ്മുടെ വൈകുന്നേരങ്ങളില്‍ നാം വൈദികരെയും സഭയെയുംകുറ്റം പറയുവാന്‍ ആണോ സമയം കണ്ടെത്തുന്നത്. നിങ്ങളുടെ മക്കളെ പ്രാര്‍ത്ഥനകള്‍ പഠിപ്പിച്ചിട്ടുണ്ടോ? പ്രതിസന്ധികളില്‍ ദൈവത്തില്‍ ആശ്രയിക്കാന്‍ പഠിപ്പിച്ചുവോ, ചിന്തിക്കുക.
ആധുനിക തലമുറ വഴി തെറ്റി എന്നും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ധാര്‍മ്മികത നഷ്ടപെട്ടു എന്നും പറഞ്ഞു ഘോര ഘോരം പ്രസംഗിക്കുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കുക നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നിങ്ങള്‍ ദൈവത്തെ പറ്റിയുള്ള ബോധം നല്‍കിയോ? ദൈവ ഭയം ഇല്ലാത്ത ഒരു തലമുറക്ക് ഒരിക്കലും ധാര്‍മ്മികത ഉണ്ടാകില്ല എന്ന് നിങ്ങള്‍ തിരിചറിയാതെ പോകരുത്. ജീവ ജലത്തിന്റെ അരുവിയായ ദൈവത്തെ ഉപേഷിച്ച് ജലം നല്കാന്‍ കഴിയാത്ത പൊട്ടക്കിണറ്റില്‍ വെള്ളം തേടി പോകാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പ്രചോദനം ആകുന്നത് അവരുടെ അറിവില്ലായ്മ ആണ്. നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നിങ്ങള്‍ ദൈവത്തെ കുറിച്ചുള്ള അറിവ് നല്‍കുക. അവരെ ദൈവം കാത്തുകൊള്ളും.ബൈബിള്‍ പറയുന്നു. " കര്‍ത്താവിന്‍റെ നിയമങ്ങളെ പറ്റി ചിന്തിക്കുക;അവിടുത്തെ പ്രമാണങ്ങളെ പറ്റി സദാ ധ്യാനിക്കുക. അവിടുന്ന് തന്നെയാണ് നിനക്കു ഉള്‍കാഴ്ച നല്കുന്നത്;നിന്‍റെ ജ്ഞാന തൃഷ്ണ അവിടുന്ന് ശമിപ്പിക്കും. (പ്രഭാഷകന്‍ 6:37)
പ്രാര്‍ത്ഥന
ജ്ഞാനത്തിന്റെ ഉറവിടമായ കര്‍ത്താവെ, നിന്നെ കുറിച്ചുള്ള ജ്ഞാനത്താല്‍ ഞങ്ങളെ നിറയ്ക്കണം എന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു, ആമേന്‍

No comments:
Post a Comment