മകന്‍ പറഞ്ഞു: പിതാവേ,സ്വര്‍ഗത്തിനെതിരായും
നിന്‍റെ മുമ്പിലും ഞാന്‍ പാപം ചെയ്തു.നിന്‍റെ പുത്രന്‍ എന്നു
വിളിക്കപെടാന്‍ഞാന്‍ ഇനി യോഗ്യനല്ല. (ലൂക്കാ 15:21)
ഒരുപാടു ഇഷ്ടമുള്ള ഇടങ്ങളിലേക്ക് ഉള്ള തിരിച്ചു വരവ് ഒരു വലിയ അനുഭവം ആണ്. ജീവിതത്തില്‍ ചിലപ്പോള്‍ എല്ലാം വിട്ടെറിഞ്ഞ് പ്രവാസിയായി ജീവിക്കുമ്പോള്‍ എല്ലാ മനുഷ്യര്‍ക്കും ഒരു സ്വപ്നം ഉണ്ട്. നാട്, നാട്ടിലേക്കുള്ള തിരിച്ചു വരവ്. കാരണം പ്രവാസ ലോകം നല്‍കാത്ത ഒരു സ്നേഹത്തിന്റെ കഥ നാട്ടില്‍ ഉണ്ട്. ജനിച്ചു വളര്‍ന്ന നാട്ടില്‍ ഒരുപാടു സ്നേഹ ബന്ധങ്ങളുണ്ട്. തല്‍കാലത്തേക്ക് പൊട്ടിച്ച് പോന്നെങ്കിലും പിടിവിടാതെ പിന്തുടരുന്ന ബന്ധങ്ങള്‍ ഉണ്ട്.
ഒരിക്കല്‍ സൗദിയില്‍ ഉള്ള ഒരു സഹോദരി പങ്കു വച്ചു. ഓരോ പ്രാവശ്യവും ഭവനത്തില്‍ പോയി വരുമ്പോള്‍ ചങ്കു പറിക്കുന്ന വേദനയോടെയാണ് തിരികെ വരുന്നത്. കഷ്ടപെട്ടു, ജീവിതം മടുത്തു എന്ന് തോന്നുന്ന രാത്രികളില്‍ ഞാന്‍ എന്‍റെ നാടിനെ പറ്റി, വീടിനെ പറ്റി ഓര്‍ത്തു പോകും. എന്‍റെ അപ്പന്റെയും അമ്മയുടെയും ഓര്‍മ്മ എന്നിലേക്ക് ഒരു പച്ച തുരുത്തായി കടന്നു വരും. വല്ലാത്ത ഒരു ആശ്വാസം ആണ് എനിക്ക് ലഭിക്കുക. ഭൂമിയില്‍ നന്മകള്‍ക്ക് വേണ്ടി മനുഷ്യന്‍ പ്രവാസിയാകുമ്പോള്‍ സ്വര്‍ഗത്തില്‍ നിന്ന് മനുഷ്യന്‍ പ്രവാസി ആകുന്നത് തിന്മകള്‍ക്കു വേണ്ടിയാണ്.
ബൈബിളില്‍ പ്രവാസത്തില്‍ ആയി പോയ ഒരു മനുഷ്യന്റെ കഥ ക്രിസ്തു പറയുന്നു. ദൈവത്തില്‍ നിന്നും അകന്നു പോകുമ്പോളാണ് ക്രിസ്തയ്നി പ്രവാസത്തില്‍ ആകുന്നത്. ക്രിസ്തു നമ്മുടെ കൂടെ എല്ലാ നിമിഷവും ഉണ്ട്. എന്നാല്‍ ക്രിസ്തുവില്‍ നിന്ന് അകന്നു പോയ മനുഷ്യന്‍ സ്വര്‍ഗത്തില്‍ നഷ്ടപെട്ടു പോയ ഒരു അംഗമാണ്.അവന്‍ പ്രവാസിയാണ്. സ്വര്‍ഗത്തിന്‍റെ നന്മകള്‍ നഷ്ടപ്പെട്ടപ്പോള്‍ അവന്‍റെ ജീവിതത്തില്‍ ദുരിതങ്ങള്‍ സംഭവിക്കുന്നു. വേദനകള്‍ ഉണ്ടാകുന്നു. ആത്മാവില്‍ ഒരു വരള്‍ച്ച അനുഭവപെടാന്‍ തുടങ്ങുന്നു.
ധൂര്‍ത്ത പുത്രന്‍റെ കഥ പറഞ്ഞു കൊണ്ട് ക്രിസ്തു പിതാവായ ദൈവത്തിന്‍റെ കാത്തിരിപ്പിനെ പറ്റി പറയുകയാണ്. ഈ ധൂര്‍ത്ത പുത്രന്‍ പിതാവിനെ തള്ളി പറഞ്ഞു, എല്ലാം വിട്ടെറിഞ്ഞ് . പോയവനാണ്. എന്നാല്‍ തിരികെ വരുമ്പോള്‍ പിതാവ് അവനെ സ്വീകരിക്കുന്നു. എല്ലാം മറന്നു പിതാവ് അവനെ സ്വീകരിക്കുവാന്‍ ഒരു കാരണം ഉണ്ട്. അത് അവന്‍റെ ഏറ്റു പറച്ചില്‍ ആണ്. അവന്‍ പിതാവിനോട് പറയുകയാണ്. ഞാന്‍ നിന്‍റെ പുത്രനെന്നു വിളിക്കപെടാനുള്ള യോഗ്യത നഷ്ടപെടുത്തി. കരുണ കാണിക്കണം. എന്നാല്‍ പിതാവ് അവനു വലിയ സ്വീകരണം നല്‍കുന്നു.
ധൂര്‍ത്ത പുത്രന്‍റെ ഉപമ ഒരു ആഹ്വാനമാണ്. പാപത്തില്‍ നിന്ന് മടങ്ങി വരുവാനുള്ള ആഹ്വാനം. ദൈവത്തില്‍ അകലെ ആണ് നാം എങ്കില്‍ തിരികെ എത്തുമ്പോള്‍ ക്രിസ്തു നിന്നെ സ്വീകരിക്കും എന്ന് ബൈബിള്‍ നമ്മെ ഓര്‍മ്മപെടുത്തുന്നു. നമ്മുക്ക് ക്രിസ്തുവിലേക്ക് മടങ്ങാം. ലോകത്തിന്‍റെ ബന്ധനങ്ങളില്‍ നാം കുടുങ്ങി പോയെങ്കില്‍ മാപ്പ് പറഞ്ഞു അവന്‍റെ സന്നിധിയില്‍ അണയാം.
പ്രാര്‍ത്ഥന
സ്നേഹ സ്വരൂപനായ കര്‍ത്താവെ, ലോക സുഖങ്ങള്‍ക്ക് അടിപെട്ട് ഞങ്ങള്‍ ഒരുപാടു പാപം ചെയ്തു പോകുന്നു. എങ്കിലും. ജീവിതത്തിലെ തകര്‍ച്ചകളിലും ആത്മീയ വരള്‍ച്ചകളിലും ഞങ്ങള്‍ അങ്ങയെ ഓര്‍ക്കാറുണ്ട്. അങ്ങയോട് ഒത്തു ആയിരുന്നപ്പോള്‍ ഉണ്ടായ സന്തോഷത്തിലേക്ക് തിരികെ വരുവാന്‍ ഞങ്ങള്‍ക്ക് ചിലപ്പോള്‍ കരുത്തു ലഭിക്കുന്നില്ല. പിതാവായ ദൈവമേ, ഞങ്ങളുടെ തെറ്റുകള്‍ മനസിലാക്കി, ഞങ്ങള്‍ അങ്ങയില്‍ നിന്നും അകന്നു പോയിട്ടുണ്ടെങ്കില്‍ അങ്ങിലേക്ക് മടങ്ങി വരുവാന്‍ ഉള്ള കൃപാ വരം ഞങ്ങള്‍ക്ക് നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍ .

No comments:
Post a Comment