" അവരുടെ നേരെ തിരിഞ്ഞ് യേശു പറഞ്ഞു: ജറുസെലം
പുത്രിമാരെ, എന്നെ പ്രതി നിങ്ങള്‍ കരയണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയും
പ്രതി കരയുവിന്‍.എന്തെന്നാല്‍ വന്ധ്യകള്‍ക്കും പ്രസവിക്കാത്ത
ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നു പറയപ്പെടുന്ന ദിവസങ്ങള്‍ വരും. ( ലൂക്കാ 23: 29)
കേരളത്തിലെ ഒരു ജയില്‍ സന്ദര്‍ശിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ജയില്‍ വാര്‍ഡന്‍ പറഞ്ഞു. എനിക്ക് ഒരാളെ കൊല്ലാന്‍ ഭയമാണ്. എന്നാല്‍ എന്നോട് സര്‍ക്കാര്‍ ആ നില്ക്കുന്ന മനുഷ്യനെ തൂക്കി കൊല്ലാമോ എന്ന് ചോദിച്ചാല്‍ ഞാന്‍ സന്തോഷത്തോടെ സമ്മതം അറിയിക്കും. കാരണം പിഞ്ചു കുഞ്ഞുങ്ങളെ കാമം ശമിപ്പിക്കാന്‍ ഉപയോഗിക്കുന്ന വിഷ ജന്തുവാണ് അവന്‍. അവന്‍ ഈ ഭൂമിയില്‍ ജീവിക്കാന്‍ യോഗ്യന്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല. ഡിസംബര്‍ മാസം പരിശുദ്ധ പിതാവ് ചൂഷ്ണങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നു. കാലം ആവശ്യ പെടുന്ന ഒരു വലിയ പ്രാര്‍ത്ഥന ആണ് അത്.
ഇന്ന്, നമ്മുടെ കുഞ്ഞുങ്ങളുടെ നിഷ്കളങ്കത ചൂഷണം ചെയ്യപെടുന്നു. എത്രയോ കുഞ്ഞുങ്ങള്‍ സ്വന്തം വീട്ടില്‍ പോലും സുരക്ഷിതര്‍ അല്ല. ഒരു അമ്മ പറഞ്ഞു, പത്രം തുറക്കാന്‍ ഭയമാണ്. പീഡനങ്ങളുടെ വസന്ത കാലത്തില്‍ ജനിപ്പിച്ചവന്‍ സ്വന്തം കുഞ്ഞിനെ അറിയാതെ പോകുന്നു. എങ്കിലും ആ അമ്മയ്ക്ക് സംശയമാണ്. ഒരു പെറ്റമ്മ എങ്ങിനെ മക്കളെ മറക്കുന്നു. ബൈബിള്‍ പറയുന്നു. മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാന്‍ ആകുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല. അമ്മപോലും കുഞ്ഞിനെ മറന്നേക്കാം. എന്നാല്‍ ദൈവം നമ്മെ ഓര്‍ക്കുന്നു. കാലം നമ്മെ കൊണ്ട് വന്നിരിക്കുന്നത് അമ്മമാര്‍ പോലും സ്വന്തം കുഞ്ഞിനെ പീഡിപ്പിക്കുന്ന ഒരു നശിച്ച ജീവിതത്തിലേക്ക് ആണ്.
മനുഷ്യര്‍ സ്വന്തം സുഖം മാത്രം തേടി അലയുന്നു. ഒരിക്കല്‍ സാമൂഹ്യ പ്രവര്‍ത്തകനായ ഒരു സഹോദരന്‍ പങ്കു വച്ചു. ഒരു തണുത്ത പ്രഭാതത്തില്‍ ഒരു അമ്മ അയാളെ കാണാന്‍ വന്നു. തന്‍റെ കുഞ്ഞിനെ കാണിച്ചു കൊണ്ട് പറഞ്ഞു. വലിയ ശല്യമാണ്. ഞാന്‍ ഒരു ലൈംഗിക തൊഴിലാളി ആണ്. എനിക്ക് ജീവിക്കണം. ഇതിനെ കൊല്ലണ്ടെങ്കില്‍ എവിടെയെങ്കിലും വളര്‍ത്തുവാന്‍ ആക്കി തരണം. എനിക്ക് ജീവിക്കണം. ഒരു കാലത്ത് കുഞ്ഞിനു ജീവിക്കാന്‍ അമ്മ മരിച്ചിരുന്നുവെങ്കില്‍ ഇന്ന് അമ്മയ്ക്ക് ജീവിക്കാന്‍ കുഞ്ഞു മരിക്കണം.
ജനിക്കും മുന്‍പേ ഗര്‍ഭ പാത്രത്തില്‍ ഒടുങ്ങി പോകുന്ന കുഞ്ഞു ജീവനുകളും ഏതോ അമ്മയുടെ ജീവിക്കുവാനുള്ള വെമ്പലിന്റെ അവസാനം ആണെന്ന് നാം തിരിച്ചറിയുമ്പോള്‍ പരിശുദ്ധ പിതാവിന്റെ പ്രാര്‍ത്ഥന നിയോഗം എത്ര വലുതാണെന്ന് നാം ചിന്തിക്കണം. കുരിശിലേക്കുള്ള യാത്രാ മദ്ധ്യ ക്രിസ്തു പറഞ്ഞു വച്ച കാലം വന്നു കഴിഞ്ഞുവോ? നമ്മുക്ക് നമ്മുടെ കുഞ്ഞുങ്ങളെ ഓര്‍ത്തു ദൈവ സന്നിധിയില്‍ കരയാം. മാലാഖമാരെ പോലെ സ്വര്‍ഗ്ഗ രാജ്യം അവകാശമുള്ള നമ്മുടെ കുഞ്ഞുങ്ങള്‍ ചെകുത്താന്‍ മാരുടെ പിടിയില്‍ അമരാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
പ്രാര്‍ത്ഥന
കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന കര്‍ത്താവെ, ഞങ്ങളുടെ കുഞ്ഞു മക്കളെ അങ്ങയുടെ കരങ്ങളിലേക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നു. അവരുടെ ചുറ്റും അങ്ങയുടെ സംരക്ഷണം ഉണ്ടായിരിക്കന്മേ. അവര്‍ നന്മയില്‍ വളരുവാനും നല്ലത് കണ്ടു പഠിക്കുവാനും ഉള്ള കൃപ അവര്‍ക്ക് നല്‍കണമെന്നു അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍

No comments:
Post a Comment