"റൂത്ത് പറഞ്ഞു: അമ്മയെ ഉപേക്ഷിക്കാനോ
കൂടെപ്പോരാതിരിക്കാനോ എന്നോട് പറയരുത്. അമ്മ പോകുന്നിടത്തു ഞാനും വരും;
വസിക്കുന്നിടത്തു ഞാനും വസിക്കും. അമ്മയുടെ ചാര്‍ച്ചക്കാര്‍ എന്‍റെ
ചാര്‍ച്ചക്കാരും അമ്മയുടെ ദൈവം എന്‍റെ ദൈവവുമായിരിക്കും; അമ്മ മരിക്കുന്നിടത്ത് ഞാനും മരിച്ചു അടക്കപെടും. ( റൂത്ത്1:16)"
ബൈബിളിലെ ഈ വചനം കാണുമ്പോള്‍ നാം ആദ്യം കരുതുക. ദൈവ ഭയമുള്ള ഒരു മകള്‍ അമ്മയോട് പറഞ്ഞ വചനം ആണ് ഇത് എന്നാണ്. ഈ വചനം ഒരു മകള്‍ അമ്മയോട് പറഞ്ഞത് തന്നെയാണ്, എന്നാല്‍ ദൈവ ഭയമുള്ള മരുമകള്‍ ആണ് അവള്‍. പഴയ നിയമത്തിലെ നവോമിയുടെ മരുമകളായ റൂത്ത് തന്‍റെ ഭര്‍ത്താവ് മരിച്ചു കഴിഞ്ഞു, തന്നെ വിട്ടു പോകാന്‍ ആവശ്യപെടുന്ന ഭര്‍ത്താവിന്റെ അമ്മയോട് പറയുന്ന വചനം. ബൈബിളിലൂടെ കടന്നു പോകുമ്പോള്‍ നമുക്ക് അറിയാന്‍ കഴിയും. ഈ മരുമകളെ ദൈവം ഉയര്‍ത്തി. അവള്‍ യേശുവിന്‍റെ വംശാവലിയില്‍ ഉള്‍പെട്ടു.
നമ്മള്‍ എല്ലാം വിശ്വാസികള്‍ ആണ്. ഒരു പാട് സ്ത്രീകള്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കും, എന്തിനെന്നോ, അമ്മായിയമ്മ ഒരു ബാദ്ധ്യത ആണ്, ശല്യമാണ്. ഞങ്ങള്‍ക്ക് ഒരു വീട് വച്ച് തിരിഞ്ഞു പോകാന്‍ അവസരം തരണം. അവിടെയാണ് ബൈബിള്‍ റൂത്തിന്റെ ജീവിതം നമ്മോടു വിവരിക്കുന്നത്. എല്ലാം നഷ്ടപെട്ടു, ഭര്‍ത്താവ് മരിച്ചു പോയി. അമ്മായിയമ്മ പറയുകയാണ്, എല്ലാം നഷ്ടപെട്ട എന്‍റെ കൂടെ നീ വരണ്ട, നീ ചെറുപ്പം അല്ലേ, നിന്‍റെ വീട്ടിലേക്കു നീ പോകുക. എന്‍റെ അനുഗ്രഹം നിനക്ക് ഉണ്ട്. എന്നാല്‍ റൂത്ത് പറയുന്നു. ദൈവം തന്ന അമ്മയെ കൈവിട്ടു ഞാന്‍ പോകില്ല. വിവാഹിതരായ എല്ലാ സ്ത്രീകളും പ്രവര്‍ത്തിക്കാന്‍ ദൈവം ആഗ്രഹിക്കുന്ന ഒരു കാര്യമാണ് അത്.
പുരുഷന്‍ തന്‍റെ മാതാപിതാക്കളെ വിട്ടു സ്ത്രീയോട് ചേരും എന്ന് പറയുന്ന ബൈബിള്‍ സ്ത്രീക്ക് ഒരു ഉത്തരവാദിത്വം നല്‍കുന്നു. പുരുഷന്‍റെ കുടുംബത്തെ സ്വന്തം കുടുംബമായി കരുതണം. എന്‍റെ ഒരു സുഹ്രത്തിനെ ഞാന്‍ ഓര്‍ക്കുകയാണ്. അവളുടെ വിവാഹം കഴിഞ്ഞു. കുറച്ചു കഴിഞ്ഞു ഒരു കുഞ്ഞുണ്ടായി കഴിഞ്ഞു അവള്‍ അറിഞ്ഞു,ഭര്‍ത്താവിനു കാന്‍സര്‍ ആണ്. ഏതാണ്ട് ആറു മാസം കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു ഇടിത്തീയായി ഒരു വാര്‍ത്ത വന്നു. അമ്മായിഅമ്മ കാന്‍സര്‍ രോഗത്തിന്‍റെ പിടിയില്‍ ആണ്. തകര്‍ച്ചയുടെ നിമിഷങ്ങള്‍. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഞാന്‍ അവളോട് സംസാരിച്ചു. അവള്‍ പറഞ്ഞു. അമ്മയും ഭര്‍ത്താവും മരിച്ചു. അപ്പന്‍ രോഗിയാണ്. ഒരു മകന്‍ ഉണ്ട്. ഭര്‍ത്താവിന്റെ പിതാവിനെ നോക്കാന്‍ ആരുമില്ല. ആയതിനാല്‍ ഇപ്പോള്‍ ജോലി ചെയ്യുന്നില്ല. രോഗിയായ അമ്മയിയപ്പനോടുള്ള കടമ നിറവേറ്റാന്‍ വീട്ടില്‍ കഴിയുകയാണ്.
നിങ്ങളുടെ മനസില്‍ ഇപ്പോള്‍ ഉണ്ടാകുക അമ്പതു വയസു കഴിഞ്ഞ ഒരു വീട്ടമ്മ ആണ്. എന്നാല്‍ അവള്‍ക്ക് മുപ്പതു വയസ്സ് ആണ് പ്രായം. ദൈവം വിളിച്ച വിളി അവള്‍ തിരിച്ചറിയുന്നു. ദൈവ വചനം ജീവിതത്തില്‍ പകര്‍ത്തുന്നു. തന്‍റെ ഭര്‍ത്താവിന്‍റെ വീട്ടുകാരെ അവള്‍ സ്വന്തമായി കരുതുന്നു. ഭാര്യക്ക് ഭര്‍ത്താവിന്റെ വീട്ടുകാരോട് ഉത്തരവാധിത്വം ഉള്ള പോലെ, ഭര്‍ത്താവിനും ചില ഉത്തരവദിത്വങ്ങള്‍ ഉണ്ട് എന്ന് ബൈബിള്‍ പറയുന്നു. പുതിയ നിയമത്തില്‍ ക്രിസ്തു പത്രോസിന്റെ ഭവനത്തില്‍ പോയത് പനി പിടിച്ചു കിടന്ന അമ്മായിമ്മയെ സുഖപെടുത്താന്‍ ആയിരുന്നു. ഭാര്യയുടെ മാതാപിതാക്കള്‍ക്ക് അവശ്യ സമയത്ത് താങ്ങാകുവാന്‍ ഭര്‍ത്താവ് മറക്കരുത്. കാരണം അവളെ നിന്‍റെ ദൈവം ചുമതലപെടുത്തിയ മാലാഖമാര്‍ ആണ് അവര്‍.
നമ്മുക്ക് വിവാഹം വഴി വന്നു ചേര്‍ന്ന നമ്മുടെ കുടുംബങ്ങളെ സ്നേഹിക്കുന്നവര്‍ ആകാം. പല കുറവുകള്‍ ഉണ്ടാകാം. എന്നാല്‍ അവര്‍ നമ്മുടെ സ്വന്തം ആണ് എന്ന് അറിയുക. ദൈവം നിനക്ക് സ്വന്തമായി നല്‍കിയവര്‍ ആണ് എന്ന് അറിയുക. ഒരു പക്ഷെ നീ നിന്‍റെ ജീവിത പങ്കാളിയെ തിരഞ്ഞെടുത്തു കാണും. എന്നാല്‍ ബന്ധുക്കളെ തിരഞ്ഞെടുത്തത് കര്‍ത്താവാണ് എന്ന് തിരിച്ചറിയുക. അവനെ അവരില്‍ നിന്ന് വേര്‍പെടുത്താന്‍ അനുവദിക്കരുത്. ദൈവം നിന്നെ മഹ്വത്വപെടുത്തും.
പ്രാര്‍ത്ഥന
കാരുണ്യവാനായ കര്‍ത്താവെ, വിവാഹ ബന്ധം വഴി വന്നു ചേര്‍ന്ന എന്‍റെ ബന്ധുക്കളെ അങ്ങയുടെ കരങ്ങളില്‍ ഞാന്‍ സമര്‍പ്പിക്കുന്നു. അവരെ അങ്ങ് അനുഗ്രഹിക്കണമേ. അവരുടെ ജീവിതത്തിലേക്ക് അങ്ങയുടെ കൃപ ചൊരിയാന്‍ എന്നെ നീ ഒരു ഉപകരണം ആക്കി മാറ്റേണമേ, ആമേന്‍

No comments:
Post a Comment