അവര്‍ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുല്‍തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു. ( ലൂക്കാ 2:16)
ലോക രക്ഷകന്‍ ഭൂമിയില്‍ ജനിച്ചപ്പോള്‍ ആദ്യ സന്ദര്‍ശകരായ ഇടയന്മാര്‍ കണ്ട കാഴ്ചയെ പറ്റി ബൈബിള്‍ പറയുന്ന വചനം എന്നെ ചെറുപ്പത്തില്‍ ഒരുപാടു ആശ്ചര്യപെടുത്തുമായിരുന്നു. ഭൂമിയുടെ രക്ഷകന്‍ ജനിച്ചത് ഒരു കാലിതൊഴുത്തിനോട് ചേര്‍ന്ന പുല്‍തൊട്ടിയില്‍ ആകാന്‍ കാരണം എന്താണ്? ഞാന്‍ ജനിച്ചത് ഒരു കര്‍ഷക കുടുംബത്തില്‍ ആണ്. എന്‍റെ വീടിനോട് ചേര്‍ന്ന് ഒരു കാലി തൊഴുത്ത് ഉണ്ട്. അതില്‍ ഒരു ഭാഗം പശുവിനു പുല്ല് നല്‍കുവാന്‍ ക്രമീകരിച്ചിരിക്കുന്നു. എപ്പോഴും അതില്‍ വയ്ക്കോല്‍ ഉള്ളതിനാല്‍ ഒരു ചെറിയ മെത്ത പോലെ ഒരു ഭാഗം കിടക്കും. പലപ്പോഴും വീട്ടിലെ കോഴി അവിടെ മുട്ടയിടും.
കോഴി മുട്ട എടുക്കുവാന്‍ ഞാന്‍ ചെല്ലുമ്പോള്‍ കാണാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ചാണകം കിടക്കുന്ന തൊഴുത്തില്‍ നിന്ന് ചിലപ്പോള്‍ഒരു ദുര്‍ഗന്ധവും, കൊതുകും കടന്നു വരുന്നു. തികച്ചും വൃത്തി ഹീനമായ സ്ഥലം. കാണുവാന്‍ ഒരു ഭംഗിയും ഇല്ലാത്ത തറ. പശു, തൊഴുത്തില്‍ ഉണ്ടെങ്കില്‍ പിന്നെയും അസ്വസ്ഥത, എന്‍റെ കുഞ്ഞു മനസു ചിന്തിക്കുമായിരുന്നു. എല്ലാം സ്വന്തമായി ഉള്ള തമ്പുരാന്‍ എന്തു കൊണ്ടാണ് ഈ കാലി തൊഴുത്തില്‍ ജനിക്കുവാന്‍ തീരുമാനിച്ചത്? ഈശോയ്ക്കു ഒരു നല്ല സ്ഥലത്ത് ജനിച്ചു കൂടായിരുന്നോ? ഇത്രയും വൃത്തി കെട്ട ഒരു സ്ഥലത്ത് ജനിക്കുവാന്‍ ഉള്ള കാരണം എന്താണ്?
ബൈബിള്‍ വായിച്ചപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി. ആ കാലി തൊഴുത്ത് കര്‍ത്താവിന്‍റെ ജനന ശേഷം ഒരു അനുഗ്രഹീത സ്ഥലമായി. മാലഖമാര്‍, ആട്ടിടയന്മാര്‍, ജ്ഞാനികള്‍ എല്ലാവരും, ഭൂമിയിലെ ഈ വൃത്തി കെട്ട സ്ഥലത്തേക്ക് എത്തി ചേരുകയാണ്. അതിനു കാരണം ഒന്ന് മാത്രമാണ്. അവിടെ ക്രിസ്തു ജനിച്ചിരിക്കുന്നു.ആ കാലി തൊഴുത്തില്‍ ദുര്‍ഗന്ധം ഉണ്ടായിരുന്ന സ്ഥലത്ത് ജ്ഞാനികള്‍ സുഗന്ധ ധ്ര്യവ്യങ്ങള്‍ പുക്യ്ക്കുന്നു. പ്രകാശം തൂകാന്‍ നഷത്രം. ആകെ ഉത്സവം. കാലിതൊഴുത്ത് രാജധിരാജന്റെ ജനനത്താല്‍ ഒരു കൊട്ടാരം ആയി മാറിയിരിക്കുന്നു.
എന്‍റെ ചിന്തകള്‍ വളരാന്‍ തുടങ്ങി. തമ്പുരാന്‍ ഒരു കാര്യം എനിക്ക് പറഞ്ഞു തന്നു. ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി, ആ കാലി തൊഴുത്ത് എന്‍റെ ഹൃദയം ആണ്. ഒരുപാടു തിന്മകള്‍ നിറഞ്ഞ ഒരു സ്ഥലം. എന്നാല്‍ അവിടെ ക്രിസ്തു ജനിക്കണം. എന്‍റെ ഹൃദയം സകല തിന്മകള്‍ നിറഞ്ഞ സ്ഥലമാണ്. എന്നാല്‍ ക്രിസ്തുവിനു ജനിക്കാന്‍ ഈ ഭൂമിയില്‍ അവന്‍ തേടുന്ന സ്ഥലം എന്‍റെ ഹൃദയം തന്നെ ആണ്. അവിടുത്തേക്ക് അറിയാം ഈ ഹൃദയം തിന്മകള്‍ നിറഞ്ഞ ഒന്നാണ്. എന്നാല്‍ ക്രിസ്തു ജനിക്കുന്നതോടെ ഈ ഹൃദയം ഒരു വിശുദ്ധ സ്ഥലമാകും. നമുക്ക് ഒരുങ്ങാം, ഈ ക്രിസ്തുമസ്സിനു നമ്മുടെ ഹൃദയത്തില്‍ ക്രിസ്തു ജനിക്കട്ടെ. നമ്മുടെ ഹൃദയം ആകുന്ന കാലിതൊഴുത്ത് അവന്‍ വിശുദ്ധീകരിക്കും.
പ്രാര്‍ത്ഥന
കാലി തൊഴുത്തില്‍ ജനിച്ച കര്‍ത്താവെ, എന്‍റെ ഹൃദയം ആകുന്ന കാലി തൊഴുത്തിലേക്ക് അങ്ങയെ ഞാന്‍ സ്വാഗതം ചെയുന്നു. ഒരുപാടു അഴുക്കുകള്‍ നിറഞ്ഞ ഇടമാണ് എന്‍റെ ഹൃദയം. എങ്കിലും നിന്‍റെ ജനനത്തോടെ എന്‍റെ ഹൃദയം ആകുന്ന കാലി തൊഴുത്തും വിശുദ്ധീകരിക്കപെടുമല്ലോ, നാഥാ നീ എന്‍റെ ഹൃദയത്തില്‍ ജനിക്കേണമേ, ആമേന്‍

No comments:
Post a Comment