"ഞാന്‍ നിങ്ങളോട് പറയുന്നു: ചോദിക്കുവിന്‍
നിങ്ങള്‍ക്ക് ലഭിക്കും. അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍
നിങ്ങള്‍ക്ക് തുറന്നു കിട്ടും. ( ലൂക്കാ 11:9)"
ദൈവവും മനുഷ്യനും തമ്മിലുള്ള സ്നേഹ ഭാഷണമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം മനുഷ്യനെ അറിയുന്നു. അവനെ സ്പര്‍ശിക്കുന്നു. ചിലപ്പോഴെങ്കിലും നാം പ്രാര്‍ത്ഥിക്കാന്‍ മറന്നു പോകാറുണ്ട്. ബൈബിള്‍ പഠിപ്പിക്കുന്നു, നീ രഹസ്യമായി നിന്‍റെ മുറിയുടെ വാതിലുകള്‍ബന്ധിച്ച് പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനയുടെ സമയത്ത് നാം ദൈവത്തോട് ഒന്ന് ചേര്‍ന്ന് നില്‍ക്കണം. അവിടുത്തെ സ്വരം നാം കേള്‍ക്കണം. പ്രാര്‍ത്ഥന ഇല്ലെങ്കില്‍ നമ്മുടെ ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ വിഫലമാണ്. വ്യക്തി ജീവിതത്തില്‍ പ്രാര്‍ത്ഥന ഇല്ലാത്ത സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ദൈവത്തില്‍ നിന്ന് അനുഗ്രഹം പ്രാപിക്കാന്‍ പര്യാപത്മല്ല.
എന്‍റെ ചെറുപ്പത്തില്‍ ഞാന്‍ ഒരു കഥ കേട്ടിട്ടുണ്ട്. ദാന ധര്‍മ്മിയായ ഒരു രാജാവുണ്ടായിരുന്നു. സങ്കടങ്ങള്‍ ആയി ചെല്ലുന്നവരുടെ എല്ലാ ദുഖങ്ങളും രാജാവ് പരിഹരിച്ചു. ആളുകള്‍ ദൂര ദേശത്ത് നിന്ന് രാജാവിനെ പറ്റി അറിഞ്ഞു വരാന്‍ തുടങ്ങി. ദൂര ദേശത്ത് നിന്ന് വരുന്ന ആളുകളെ കൊട്ടാരത്തില്‍ എത്തിക്കുവാന്‍ ഒരു മനുഷ്യന്‍ വലിയ സഹായം ചെയ്തു. രാജാവില്‍ നിന്ന് ഒരുപാടു ധനം സ്വീകരിച്ച് മടങ്ങി വരുന്ന ആളുകള്‍ നന്ദി പറഞ്ഞു കൊണ്ട് ഈ മനുഷ്യനു എന്തെങ്കിലും നല്‍കും. ഈ മനുഷ്യന്‍റെ ജീവിതം വലിയ ദാര്യദ്രയ്തില്‍ ആയിരുന്നു. പക്ഷെ ഒരിക്കല്‍ പോലും ഈ മനുഷ്യന്‍ കൊട്ടാരത്തില്‍ പോയില്ല.
കൊട്ടാരത്തിലേക്ക് പോകുന്ന ആളുകള്‍ ഈ മനുഷ്യനെ പറ്റി നല്ലത് പറഞ്ഞത് കേട്ട് സ്വയം പുകഴ്ത്തി അയാള്‍ അവിടെ തന്നെ നിന്നു. അയാളുടെ ദാരദ്ര്യം വര്‍ദ്ധിച്ചു വന്നു. ഒരിക്കല്‍ രാജാവ് കൊട്ടാരത്തില്‍ നിന്ന് ഇറങ്ങി പുറത്തേക്ക് വന്നു. ഈ മനുഷ്യനെ കണ്ട് രാജാവിന് അലിവു തോന്നി. കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയ രാജാവ് ചോദിച്ചു. നിങ്ങള്‍ക്ക് കൊട്ടാരം അറിയാമായിരുന്നു. എന്നെ അറിയാമായിരുന്നു. അനേകര്‍ എന്നില്‍ നിന്നും നിങ്ങള്‍ വഴി നന്മകള്‍ സ്വീകരിച്ചു. എന്നിട്ടും എന്ത് കൊണ്ടാണ് താങ്കള്‍ എന്‍റെ കൊട്ടാരത്തിലേക്ക് വരാതെ ഇരുന്നത്. ഉടനെ ഈ മനുഷ്യന്‍ പറയുകയാണ്. പ്രഭോ, എന്‍റെ കണ്ണുകള്‍ അന്ധമായി പോയി. അങ്ങയുടെ അരികില്‍ വരുന്നവര്‍ തരുന്ന ചില്ലറ തുട്ടുകള്‍ സ്വീകരിച്ച് ഞാന്‍ ജീവിച്ച് ശീലിച്ചു പോയി. എന്നാല്‍ എല്ലാ സമ്പത്തും അങ്ങയുടെ ദാനമാണെന്നു എല്ലാവരോടും പറയുമ്പോള്‍ എനിക്ക് അങ്ങയുടെ മുന്‍പില്‍ വരുവാന്‍ എളിമ ഇല്ലായിരുന്നു.
ജീവിതം കൊണ്ട് ഒരുപാടു നന്മകള്‍ ചെയ്യുന്ന മനുഷ്യര്‍ ഉണ്ട്. ജീവിതം പ്രാര്‍ത്ഥന എന്ന് അവകാശ പെടുമ്പോള്‍ ഓര്‍ക്കുക നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. ഫേസ് ബുക്കില്‍ വചനം പറഞ്ഞുകൊണ്ട് വ്യക്തി ജീവിതത്തില്‍ പ്രാര്‍ത്ഥന ഇല്ലാതെ പോയാല്‍ വചനം കേട്ടവര്‍ പ്രാര്‍ത്ഥിക്കും. അനുഗ്രഹിക്കപെടും.എന്നാല്‍ വചനം പറഞ്ഞവരുടെ ജീവിതത്തില്‍ ചിലപ്പോള്‍ അനുഗ്രഹങ്ങള്‍ കുറവായി പോകും. നമ്മള്‍ സുവിശേഷം പറയുന്നു. സഭയ്ക്ക് വേണ്ടി ഓടി നടക്കുന്നു. എന്നാല്‍ പ്രാര്‍ത്ഥിക്കാന്‍ മറന്നു പോകുന്നു. പ്രാര്‍ത്ഥനയില്‍ വളരാതെ നിങ്ങള്‍ വിശ്വാസം പങ്കു വയ്ക്കുമ്പോള്‍ ഒരു വഴി ചൂണ്ടിയെ പോലെ നിങ്ങള്‍ അനേകരെ സ്വര്‍ഗത്തിലേക്ക് നയിക്കുന്നു. എന്നാല്‍ ഓര്‍ക്കുക ഒരിക്കലും വഴി ചൂണ്ടി ലക്ഷ്യത്തില്‍ എത്താറില്ല. അത് നില്‍ക്കുന്നിടത്ത് തന്നെ നില്‍ക്കുകയാണ് ചെയ്യുക.
മറ്റുള്ളവരെ പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ സ്വയം പ്രാര്‍ത്ഥിക്കാന്‍ നാം മറന്നു പോകരുത്. വിശ്വാസം കൂട്ടുവാന്‍ ഓടി നടക്കുന്ന പലരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന ഒരു കാര്യമാണ് അവരുടെ പ്രാര്‍ത്ഥനാ ജീവിതം നഷ്ടപെടുന്നു എന്നത്. പ്രാര്‍ത്ഥനാ ജീവിതം നഷ്ട്പെട്ടാല്‍ നാം ചൂണ്ടുന്ന വഴിയിലൂടെ എല്ലാവരും പോകും. നാം ഒരു വഴി ചൂണ്ടിയെ പോലെ സ്വര്‍ഗത്തിലേക്കുള്ള വഴിയുടെ അരികില്‍ നില്‍ക്കും. ദൈവം ബൈബിളിലൂടെ പറയുന്നു. "വിശുദ്ധ ലിഖിതങ്ങള്‍ നിങ്ങള്‍ പഠിക്കുന്നു, എന്തെന്നാല്‍, അവയില്‍ നിത്യജീവന്‍ ഉണ്ടെന്നു നിങ്ങള്‍ വിചാരിക്കുന്നു. അവതന്നെയാണ് എന്നെക്കുറിച്ച് സാക്ഷ്യം നല്‍കുന്നത്.എന്നിട്ടും നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടാകേണ്ടതിനു എന്‍റെ അടുത്തേക്ക് വരുവാന്‍ നിങ്ങള്‍ വിസമ്മതിക്കുന്നു.(യോഹന്നാന്‍ 5:39-40)"
പ്രാര്‍ത്ഥന
ശിഷ്യരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ച കര്‍ത്താവെ, ഞങ്ങളുടെ ജീവിതത്തില്‍ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം നഷ്ടപെടുമ്പോള്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ മറന്നു പോകുമ്പോള്‍ നീ ഇടപെടണമേ. ശക്തമായ പ്രാര്‍ത്ഥന ചൈതന്യത്തില്‍ നീ ഞങ്ങളെ വളര്‍ത്തി കൊണ്ട് വരേണമേ,ആമേന്‍

No comments:
Post a Comment