" കപട നാട്യക്കാരായ നിയമന്ജരേ, ഫരിസേയരെ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ തുളസി, ചതകുപ്പ ,ജീരകം എന്നിവയ്ക്കു ദശാoശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം , വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. (മത്തായി 23 :23)"
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ അടുത്ത ഇടവകയിലെ വികാരി ഒരു ഞായറാഴ്ച പ്രസംഗം നടത്തി. പ്രസംഗം ഇങ്ങിനെ ആയിരുന്നു. ക്രിസ്തുമസ്സ് ആഘോഷത്തിനു മുന്നോടിയായി ഉള്ള ഇരുപത്തിയഞ്ച് നോമ്പ് ആരംഭിക്കുകയാണ്. നിങ്ങള്‍ ഇന്ന് മുതല്‍ ഇറച്ചിയും പാലും ഉപേഷിച്ച് നോയമ്പ് നോക്കും. ഞാന്‍ ഇന്ന് പറയുകയാണ്. നിങ്ങള്‍ ഈ നോയമ്പില്‍ ഇറച്ചിയും പാലും മുട്ടയും ഉപേക്ഷിക്കരുത്. നിങ്ങള്‍ നന്നായി ഭക്ഷണം കഴിക്കണം. പകരം നിങ്ങള്‍ ഒരു കാര്യം ചെയ്യണം. നിങ്ങള്‍ ക്രിസ്തുവിന്‍റെ സ്നേഹത്തെ പ്രഘോഷിക്കണം.
ക്രിസ്തുവിന്റെ സ്നേഹത്തെ പ്രഘോഷിക്കാന്‍ വൈകുന്നേരം കവല നിരങ്ങുന്ന ചേട്ടന്‍ നേരത്തെ വീട്ടില്‍ പോകുക. അയല്‍ വക്കത്തെ കോഴി വീട്ടില്‍ മുട്ടയിട്ടാല്‍ ആ മുട്ട അവര്‍ക്ക് തിരികെ നല്കുക. നിങ്ങള്‍ സംസാരിക്കാതെ ഇരിക്കുന്ന ആ സഹോദരനെ കാണുമ്പോള്‍ എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍ എന്ന് ചോദിക്കുക. നിങ്ങള്‍ ഇറച്ചിയും മീനും ആവശ്യം പോലെ കഴിക്കുക. എന്നിട്ട് നിങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു വിഹിതം പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കുക. അതല്ലാതെ ഇറച്ചിയും മീനും കഴിക്കാതെ ലാഭിക്കുന്ന പണം കൊണ്ട് ക്രിസ്തുമസ്സ് ആഘോഷിക്കാം എന്ന് കരുതരുത്. അത് ദൈവികമല്ല. ഏതായാലും പ്രസംഗം ഇഷ്ടപെട്ട ഇടവകക്കാര്‍ അച്ചനു പ്രന്താണെന്നു പറഞ്ഞു അതിരൂപതയിലേക്ക് കത്ത് എഴുതി. കാരണം അച്ചന്‍ അവരുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി നോയമ്പ് എടുക്കാന്‍ പറഞ്ഞു.
ബൈബിള്‍ പറയുന്നു. "ബലിയല്ല സ്നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദഹന ബലികളല്ല ദൈവ ജ്ഞാനമാണ് എനിക്കിഷ്ടം.( ഹോസിയ 6:6)" ഹോസിയ പ്രവാചകനിലൂടെ ദൈവം പറയുന്നത് ആത്മാര്‍ത്ഥത നഷ്ടപെട്ട അനുതാപത്തെ പറ്റിയാണ്. ദൈവത്തിലേക്ക് തിരിച്ചു ചെല്ലുന്ന നോയമ്പ് കാലത്ത് നാം ചിന്തിക്കണം. എന്നില്‍ സ്നേഹം ഉണ്ടോ? പൗലോസ് ശ്ലീഹ എഫേസൂസ്കര്‍ക്കെഴുതിയ ലേഖനത്തില്‍ പറയുന്നു. "ക്രിസ്തു നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍.( എഫേസൂസ് 5:2) ആ സ്നേഹം എങ്ങിനെ ആയിരുന്നു. അവിടുന്ന് നമ്മുക്ക് വേണ്ടി സ്വയം ബലിയായി തീര്‍ന്നു.
പ്രിയമുള്ളവരേ നമ്മുക്ക് ഈ നോയമ്പ് കാലത്ത് സ്വയം ബലിയായി തീരാം. ഒരു സ്നേഹ ബലി. നമ്മെ വെറുക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട്, നമ്മുടെ സഹായം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കി കൊണ്ട് ഒരു സ്നേഹ ബലി നമ്മുക്ക് അര്‍പ്പിക്കാം. നമ്മുടെ ചെറിയ ഒരു സമ്പാദ്യം നീക്കി വച്ച് നമ്മുക്ക് സഹോദരന് താങ്ങാകാം അപ്പോള്‍ ദൈവം നിന്റെ കാഴ്ചകള്‍ സ്വീകരിക്കും. നീ ഒരുപാടു സ്നേഹിക്കുന്ന ഒരു കാര്യം ദൈവത്തിന് വേണ്ടി ത്യജിക്കുന്നതു മാത്രമല്ല നോയമ്പ് എന്ന് നമ്മുക്ക് തിരിച്ചറിയാം. മറിച്ച് ക്രിസ്തുവിന്റെ സ്നേഹം മറ്റൊരുവന് പകരുന്നത് കൂടിയാകണം നോയമ്പ്.
പ്രാര്‍ത്ഥന.
സ്നേഹം തന്നെയായ കര്‍ത്താവെ, സഹോദരരെ സ്നേഹിക്കുന്ന അവരുടെ വേദനകള്‍ കാണുന്ന ഒരു നല്ല മനുഷ്യനാകാന്‍ ഈ നോയമ്പ് കാലത്ത് എന്നെ സഹായിക്കണമേ. എന്‍റെ വിചാരത്താലും, വാക്കാലും, പ്രവര്ത്തിയാലും ഞാന്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോടു രമ്യതപെടുവാന്‍ എനിക്ക് കൃപ നല്‍കേണമേ, ആമേന്‍