കര്‍ത്താവ് കായെനോട് ചോദിച്ചു. നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്? നിന്‍റെ മുഖം വാടിയിരിക്കുന്നതെന്തുകൊണ്ട്? ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകര്യനാവില്ലേ?നല്ലതു ചെയുന്നില്ലായെങ്കില്‍ പാപം വാതില്ക്കില്‍ത്തന്നെ പതിയിരുപ്പുണ്ടെന്നു ഓര്‍ക്കണം.( ഉല്‍പത്തി 4:6-7)
ദൈവം മനുഷ്യന് നല്‍കിയ ഏറ്റവും വലിയ ഒരു അനുഗ്രഹമാണ് വിശുദ്ധ കുര്‍ബാന. കുരിശില്‍ ബലിയര്‍പ്പിച്ച കര്‍ത്താവ് തന്‍റെ ശിഷ്യന്മാരോട് എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍ എന്ന് ആവശ്യപെട്ട മഹനീയ കര്‍മ്മം. ഓരോ വിശുദ്ധ കുര്‍ബാനയും അനുഗ്രഹങ്ങളാണ്, അത്ഭുതങ്ങള്‍ ആണ്. ഭൂമിയിലെ ഏറ്റവും വലിയ പ്രാര്‍ത്ഥന ആണ് വിശുദ്ധ കുര്‍ബാന.
ഒരുപാടു അനുഗ്രഹ ദായകമായ വിശുദ്ധ കുര്‍ബാന നമ്മള്‍ അര്‍പ്പിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. എന്നിട്ടും നമ്മുടെ ജീവിതങ്ങള്‍ അനുഗ്രഹിക്കപെടാതെ പോകുന്നു. എന്ത് കൊണ്ടാണ് ഇതു സംഭവിക്കുന്നത്? മനുഷ്യന്‍റെ സ്വീകരിക്കപെടാതെ പോകുന്ന ബലികള്‍..., നമ്മുടെ ബലികള്‍ കര്‍ത്താവു സ്വീകരിക്കുന്നില്ലെങ്കില്‍ നാം ആത്മ പരിശോധന നടത്തണം. ചിലപ്പോള്‍ വലിയൊരു നന്മയ്ക്കായി ദൈവം നിന്‍റെ അനുഗ്രഹം മാറ്റി വച്ചതാകം. അല്ലെങ്കില്‍ കര്‍ത്താവിന്‍റെ സഹനങ്ങളില്‍ നീ പങ്കു ചേരുക എന്ന ദൈവ ഹിതം ആകാം. എന്നാല്‍ നാം ആത്മ പരിശോധന ചെയ്യുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ മനസാക്ഷി നമ്മെ കര്‍ത്താവിനെ ഒറ്റി കൊടുത്ത യൂദാസിന്റെ സ്ഥാനത്ത് നിര്‍ത്തും. എങ്കില്‍ സൂക്ഷിക്കുക.
ഒരു സഹോദരി പറഞ്ഞു. ഞാന്‍ പള്ളിയില്‍ പോകുന്നത്, എനിക്ക് കല്യാണ പ്രായം ആയി. അപ്പോള്‍ നല്ല ഭക്തിയുള്ള ഒരു ചെറുക്കന്‍ ഉണ്ടോ എന്ന് നോക്കാനും, എനിക്ക് ഭക്തി ഉണ്ടെന്നു കുറെ ആളുകള്‍ കരുതട്ടെ എന്നും കരുതി മാത്രമാണ്. എനിക്ക് വലിയ താല്പര്യം ഉണ്ടായിട്ടല്ല. എത്രയോ പേര്‍ സാരിയുടെ കളര്‍ നോക്കാന്‍, പുതിയ വസ്ത്രങ്ങള്‍ കാണാന്‍ വിശുദ്ധ കുര്‍ബാനയുടെ സമയം മാറ്റി വയ്ക്കുന്നു. ദൈവം എഴുനുള്ളുന്ന സമയത്ത് അലസമായി ഇരുന്നു കൊണ്ട് നിങ്ങള്‍ പരാതി പറയുന്നു. എന്‍റെ ബലി ദൈവം സ്വീകരിക്കുന്നില്ല.
നമ്മുടെ മുഖം വാടുന്നു. ദൈവത്തോട് നാം കോപിക്കുന്നു. പ്രാര്‍ത്ഥനകള്‍ അവസാനിപ്പിക്കുന്നു. എന്നിട്ട് നമ്മള്‍ പറയുന്നു. ദൈവം എന്‍റെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നില്ല. ഞാന്‍ ഇനി കുര്‍ബാനക്ക് പോകുന്നില്ല. എല്ലാ പള്ളികളിലും ഒരു കാഴ്ച കാണാം. വിശുദ്ധ കുര്‍ബാന സമയത്ത് പുറത്തു നില്‍ക്കുന്ന ഒരുപാടു ആളുകള്‍ . ചോദിച്ചാല്‍ പറയും പള്ളിയില്‍ സ്ഥലമില്ല. ഒരു മഴ പെയ്താല്‍ എല്ലാവരും അകത്തു കയറും. അപ്പോള്‍ പള്ളിയില്‍ സ്ഥലം തനിയെ ഉണ്ടാകും. സഹോദരങ്ങളെ കായേന്റെ ബലി പോലെ ഉള്ള ബലി, ഈ ബലി കര്‍ത്താവ് സ്വീകരിക്കില്ല. ഹൃദയത്തിന്‍റെ പൂര്‍ണ്ണതയില്‍, ആത്മാര്‍ത്ഥതപൂര്‍വ്വം അര്‍പ്പിക്കുന്ന വിശുദ്ധ ബലി കര്‍ത്താവ് സ്വീകരിക്കും. അത് കൊണ്ടാണ് ഉത്പത്തിയുടെ പുസ്തകത്തില്‍ ആരംഭ ഭാഗത്ത് തന്നെ കായേനും ആബേലും ബലിയര്‍പ്പിച്ച സംഭവം ബൈബിള്‍ പറയുന്നത്. ഇനിയെങ്കിലും നമ്മുടെ ബലിയര്‍പ്പണങ്ങള്‍ വിശുദ്ധമായി തീരട്ടെ. കര്‍ത്താവ് എഴുന്നുള്ളമ്പോള്‍ നമുക്ക് ഭക്തി പൂര്‍വ്വം സ്വീകരിക്കാം. വലിയ അനുഗ്രഹങ്ങള്‍ ഉണ്ടാകും.
പ്രാര്‍ത്ഥന.
വിശുദ്ധ കുര്‍ബാനയില്‍ എഴുന്നുള്ളി വരുന്ന കര്‍ത്താവേ, ഞങ്ങളുടെ ബലിയര്‍പ്പണങ്ങളെ അങ്ങ് വിശുധീകരിക്കണമേ. ആബേലിന്റെ ബലി പോലെ ഞങ്ങളുടെ ബലികളെ നീ സ്വീകരിക്കണമേ, ആമേന്‍

No comments:
Post a Comment