"യാക്കോബിന് ആഭിചാരം എല്ക്കുകയില്ല;ഇസ്രയേലിനെതി രെ ക്ഷുദ്ര വിദ്യ ഫലിക്കുകയുമില്ല. ( സംഖ്യ 23: 23)"
ഞങ്ങളുടെ ഇടവക ദേവാലയത്തിലെ സിമത്തേരി പുതുക്കി പണിയുമ്പോള്‍ ഒരു കുടവും അതില്‍ ഒരു അസ്ഥി കഷ്ണവും, പൂച്ചയുടെയോ പട്ടിയുടെയോ എന്ന് തോന്നിപ്പിക്കുന്ന ഒരു തലയോട്ടിയും ലഭിച്ചു. ഏതോ ഒരു ആത്മാവ് അവന്‍റെ ഭവനത്തില്‍ സൃഷ്ടിക്കും എന്ന് ഭയക്കുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കുവാന്‍ ബന്ധുക്കളോ അയല്‍വക്കകാരോ ചെയ്ത കൂടോത്രത്തിന്റെ അവശിഷ്ടം. ക്രിസ്ത്യാനികള്‍ പോലും ആഭിചാരം ചെയ്യുന്നു. ഒരിക്കല്‍ ഒരു സഹോദരന്‍ പങ്കു വച്ചു. അയാളുടെ കുടുംബത്തില്‍ പെട്ട ഒരാള്‍ക്ക് വച്ചാരാധന ഉണ്ട് അത് കൊണ്ട് അയാളുടെ കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വലിയ തകര്‍ച്ച ഉണ്ടാകുമോ എന്ന് അയാളുടെ കുടുംബം ഭയക്കുന്നു.
ബൈബിള്‍ പറയുന്നു. യാക്കോബിന് ആഭിചാരം എല്ക്കുകയില്ല;ഇസ്രയേലിനെതി രെ ക്ഷുദ്ര വിദ്യ ഫലിക്കുകയുമില്ല. ( സംഖ്യ 23: 23)ഇന്നു നാം അറിയുക, നീ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ നിന്നെ തകര്‍ക്കാന്‍ ഒരു ശക്തിക്കും ആകില്ല. നിന്നെ നയിക്കുന്ന ദൈവം നിന്നെ കര തലങ്ങളില്‍ താങ്ങുന്ന കര്‍ത്താവാണ്. നീ ക്ഷുദ്ര പ്രയോഗങ്ങളില്‍ വിശ്വസിക്കുന്നു എങ്കില്‍ അറിയുക. " നിന്‍റെ ക്ഷുദ്ര പ്രയോഗങ്ങളേയും മാന്ത്രിക ശ്കതിയെയും മറികടന്ന് പുത്ര നഷ്ടവും വൈധവ്യവും അവയുടെ പൂര്‍ണ്ണതയില്‍ നീ അനുഭവിക്കും."( ഏശയ്യ 47:9)കര്‍ത്താവു പറയുകയാണ്. നിന്‍റെ കുടുംബം ഞാന്‍ പൂര്‍ണ്ണതയില്‍ തകര്‍ത്തു കളയും.
ബൈബിളില്‍ ഏശയ്യ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്യുന്നു. "അപരിഹാര്യമായ അത്യാഹിതം നിനക്ക് വന്നു ചേരും. അപ്രതീക്ഷിതമായ വിനാശം നിന്‍റെ മേല്‍ പതിക്കും. ചെറുപ്പം മുതല്‍ നീ അനുവര്‍ത്തിച്ചിരുന്ന മാന്ത്രിക വിദ്യകളും ക്ഷുദ്ര പ്രയോഗങ്ങളും തുടര്‍ന്ന് കൊള്ളുക. അതില്‍ നീ വിജയിച്ചേക്കാം; ഭീതി ഉള്ളവക്കാനും നിനക്കു കഴിഞ്ഞേക്കാം. ( ഏശയ്യ 47:11-12") ഒരിക്കലും മന്ത്രവാദ കൂടോത്രങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ രക്ഷ പ്രാപിക്കില്ല. ദൈവത്തില്‍ ആശ്രയിക്കുക.
പ്രിയമുള്ളവരേ, ദൈവം മാത്രമാണ് ഏക രക്ഷകന്‍. നമ്മുടെ തകര്‍ച്ചകളില്‍ നാം ദൈവത്തില്‍ ആശ്രയിക്കുക. കൂടോത്രവും മറ്റു കാര്യങ്ങളും താത്കാലിക വിജയം കൊണ്ട് വന്നേക്കാം. എന്നാല്‍ അവ നിന്‍റെ കുടുംബത്തിന്റെ അടി വേരില്‍ കത്തി വയ്ക്കും എന്ന് നീ മറക്കരുത്. നിത്യമായ ആത്മ രക്ഷയില്‍ നിന്ന് അത് നിന്നെ നിത്യ നാശത്തിലേക്ക് തള്ളി വിടും. സാത്താനെ സേവിക്കുന്നത് വഴി നീ നേടുന്നതോന്നും നില നില്‍ക്കുകയില്ല. ആയതിനാല്‍ പ്രിയമുള്ളവരേ നാം ഏതെങ്കിലും തരത്തിലുള്ള അഭിചാര കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്നു എങ്കില്‍ ദൈവ സന്നിധിയില്‍ അണയുക, ഹൃദയം തുറന്ന് ദൈവ സന്നിധിയില്‍ മാപ്പ് അപേക്ഷിക്കുക. ദൈവം നിന്നെ അനുഗ്രഹിക്കും.
പ്രാര്‍ത്ഥന
സര്‍വ ശക്തനായ ദൈവമേ, അങ്ങയില്‍ മാത്രം ആശ്രയിച്ചു ജീവിക്കുവാന്‍ ഉള്ള കൃപാവരം ഞങ്ങള്‍ക്ക് നല്‍കണമെന്നും, എല്ലാ വിധ ആഭിചാരങ്ങളില്‍ നിന്നും ഞങ്ങളെ സംരക്ഷിച്ചു കൊള്ളണമേന്നും അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍.
ഞങ്ങളുടെ ഇടവക ദേവാലയത്തിലെ സിമത്തേരി പുതുക്കി പണിയുമ്പോള്‍ ഒരു കുടവും അതില്‍ ഒരു അസ്ഥി കഷ്ണവും, പൂച്ചയുടെയോ പട്ടിയുടെയോ എന്ന് തോന്നിപ്പിക്കുന്ന ഒരു തലയോട്ടിയും ലഭിച്ചു. ഏതോ ഒരു ആത്മാവ് അവന്‍റെ ഭവനത്തില്‍ സൃഷ്ടിക്കും എന്ന് ഭയക്കുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കുവാന്‍ ബന്ധുക്കളോ അയല്‍വക്കകാരോ ചെയ്ത കൂടോത്രത്തിന്റെ അവശിഷ്ടം. ക്രിസ്ത്യാനികള്‍ പോലും ആഭിചാരം ചെയ്യുന്നു. ഒരിക്കല്‍ ഒരു സഹോദരന്‍ പങ്കു വച്ചു. അയാളുടെ കുടുംബത്തില്‍ പെട്ട ഒരാള്‍ക്ക് വച്ചാരാധന ഉണ്ട് അത് കൊണ്ട് അയാളുടെ കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വലിയ തകര്‍ച്ച ഉണ്ടാകുമോ എന്ന് അയാളുടെ കുടുംബം ഭയക്കുന്നു.
ബൈബിള്‍ പറയുന്നു. യാക്കോബിന് ആഭിചാരം എല്ക്കുകയില്ല;ഇസ്രയേലിനെതി
ബൈബിളില്‍ ഏശയ്യ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്യുന്നു. "അപരിഹാര്യമായ അത്യാഹിതം നിനക്ക് വന്നു ചേരും. അപ്രതീക്ഷിതമായ വിനാശം നിന്‍റെ മേല്‍ പതിക്കും. ചെറുപ്പം മുതല്‍ നീ അനുവര്‍ത്തിച്ചിരുന്ന മാന്ത്രിക വിദ്യകളും ക്ഷുദ്ര പ്രയോഗങ്ങളും തുടര്‍ന്ന് കൊള്ളുക. അതില്‍ നീ വിജയിച്ചേക്കാം; ഭീതി ഉള്ളവക്കാനും നിനക്കു കഴിഞ്ഞേക്കാം. ( ഏശയ്യ 47:11-12") ഒരിക്കലും മന്ത്രവാദ കൂടോത്രങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ രക്ഷ പ്രാപിക്കില്ല. ദൈവത്തില്‍ ആശ്രയിക്കുക.
പ്രിയമുള്ളവരേ, ദൈവം മാത്രമാണ് ഏക രക്ഷകന്‍. നമ്മുടെ തകര്‍ച്ചകളില്‍ നാം ദൈവത്തില്‍ ആശ്രയിക്കുക. കൂടോത്രവും മറ്റു കാര്യങ്ങളും താത്കാലിക വിജയം കൊണ്ട് വന്നേക്കാം. എന്നാല്‍ അവ നിന്‍റെ കുടുംബത്തിന്റെ അടി വേരില്‍ കത്തി വയ്ക്കും എന്ന് നീ മറക്കരുത്. നിത്യമായ ആത്മ രക്ഷയില്‍ നിന്ന് അത് നിന്നെ നിത്യ നാശത്തിലേക്ക് തള്ളി വിടും. സാത്താനെ സേവിക്കുന്നത് വഴി നീ നേടുന്നതോന്നും നില നില്‍ക്കുകയില്ല. ആയതിനാല്‍ പ്രിയമുള്ളവരേ നാം ഏതെങ്കിലും തരത്തിലുള്ള അഭിചാര കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്നു എങ്കില്‍ ദൈവ സന്നിധിയില്‍ അണയുക, ഹൃദയം തുറന്ന് ദൈവ സന്നിധിയില്‍ മാപ്പ് അപേക്ഷിക്കുക. ദൈവം നിന്നെ അനുഗ്രഹിക്കും.
പ്രാര്‍ത്ഥന
സര്‍വ ശക്തനായ ദൈവമേ, അങ്ങയില്‍ മാത്രം ആശ്രയിച്ചു ജീവിക്കുവാന്‍ ഉള്ള കൃപാവരം ഞങ്ങള്‍ക്ക് നല്‍കണമെന്നും, എല്ലാ വിധ ആഭിചാരങ്ങളില്‍ നിന്നും ഞങ്ങളെ സംരക്ഷിച്ചു കൊള്ളണമേന്നും അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍.
No comments:
Post a Comment