ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക; ഞാന്‍ ജനതകളുടെ ഇടയില്‍ ഉന്നതനാണ്; ഞാന്‍ ഭൂമിയില്‍ ഉന്നതനാണ്. ( സങ്കീര്‍ത്തനങ്ങള്‍ 45: 10)
"നീ ഒരു സീറോ മലബാര്‍ സഭ അംഗമാണോ? ഇന്ന് ദേവാലയത്തില്‍ വച്ച് ഞാന്‍ കേട്ട ആ ചോദ്യം എന്നെ ആശ്ചര്യപെടുത്തി."കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് മൂന്നു റീത്തുകള്‍ ഉണ്ട്. സീറോ മലങ്കര, സീറോ മലബാര്‍ കൂടാതെ ലാറ്റിന്‍ റീത്ത്. വിശ്വാസ പ്രമാണത്തില്‍ ഓരോ കത്തോലിക്കാ സഭ അംഗവും ഏറ്റു പറയുന്ന ഒരു കാര്യമാണ്, വിശുദ്ധ കത്തോലിക്കാ സഭയില്‍ ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ സങ്കടമെന്നു പറയട്ടെ, ചിലപ്പോള്‍ എങ്കിലും റീത്തുകള്‍ അമിതമായ പ്രാധാന്യം കൈവരിക്കുന്നു. അത് ആഗോള സഭയേക്കാളും പ്രാധാന്യം ഉള്ളതായി മാറുന്നു.
ബൈബിള്‍ പറയുന്നു. നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏക ശരീരമാകുവാന്‍ ഞ്ജാനസ്നാമേറ്റു. യഹൂദരെന്നോ ഗ്രീക്കുകരെന്നോ, അടിമകളെന്നോ സ്വതന്ത്രെരെന്നോ ഭേദം കൂടാതെ ഒരേ ആത്മാവിനെ പാനം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിച്ചു. ഒരു അവയവമല്ല പലതു ചേര്‍ന്നതാണ് ശരീരം. ( 1കോറിന്തോസ് 12:13-14) ക്രിസ്തുവിന്റെ ഭൗതിക ശരീരമാണ് സഭ. ബൈബിള്‍ വീണ്ടും ഓര്‍മ്മപെടുത്തുന്നു. നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്. ( 1കോറിന്തോസ് 12:27).ഏതു ആരാധനാ രീതി പിന്തുടര്‍ന്നാലും നിങ്ങള്‍ കത്തോലിക്കാ സഭയുടെ ഭാഗം ആണെങ്കില്‍ ആ സഭയെയാണ് പരിപോഷിപ്പികേണ്ടത്.
ഞാന്‍ ഒരു സീറോ മലബാര്‍ സഭ അംഗമാണ്. സഭയുടെ പാരമ്പര്യ വിശ്വാസ പ്രമാണങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഞാന്‍ ഇന്ന് ആ ചോദ്യം കേട്ടത് ലാറ്റിന്‍ റീത്തിലെ ഒരു പ്രധാന രൂപതാ ദേവാലയത്തില്‍, നാളെ നടക്കാനിരിക്കുന്ന അഭിഷേക ശുശ്രുഷ്ക്ക് ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ ആണ്. ഞാന്‍ തിരികെ ചോദിച്ചു. താങ്കള്‍ ഒരു വൈദികന്‍ ആണെന്നു ഞാന്‍ കരുതുന്നു. ഉടനെ ആ വൈദികന്‍ പറഞ്ഞു. ഞാന്‍ ഒരു വൈദികന്‍ ആണ്. ഈ രൂപതയുടെ ആരാധനാ കാര്യങ്ങളുടെ ചുമതല വഹിക്കുന്നു. നിങ്ങളുടെ ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, എന്‍റെ വൈദിക പഠന കാലയളവില്‍ എന്‍റെ ആധ്യാത്മിക ഗുരു ആയിരുന്നു. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. സീറോ മലബാര്‍ സഭ അംഗമായ ബിഷപ്പ് ഒരു വൈദികന്‍ ആയിരുന്നപ്പോള്‍ ലാറ്റിന്‍ റീത്തിലെ ഈ ദേവാലയത്തിലും, രൂപതയിലും ചെയ്ത നന്മകള്‍ ഇവിടെ ഉള്ള സാധരണ മനുഷ്യര്‍ പോലും നന്ദിയോടെ അനുസ്മരിക്കുന്നു.
ലാറ്റിന്‍ രൂപതയില്‍ നിന്ന് സേവ് എ ഫാമിലി പ്ലാന്‍ വഴി കേരളത്തിലെ സീറോ മലബാര്‍ സഭയില്‍ വലിയ സഹായം ലഭിച്ചിട്ടുണ്ട്. എന്നതും ഒരു വലിയ സത്യം തന്നെ ആണ്. ഇതിനെല്ലാം കാരണം നാം കത്തോലിക്കര്‍ ആണ് എന്നതാണ്. സീറോ മലങ്കര സഭയിലെ ബെഥനി സമൂഹം ചെയ്യുന്ന നന്മകള്‍ നമ്മുക്ക് അറിയാമല്ലോ. എല്ലാ രീത്തുകള്‍ക്കും അതിന്‍റെ ചരിത്രമുണ്ട്. പരസ്പരം അംഗീകരിച്ചു ബഹുമാനിക്കണം. പാരമ്പര്യങ്ങള്‍ എല്ലാം നല്ലതല്ല. മാനുഷികമായ ബലഹീനത വന്നിട്ടുണ്ട്. കുരിശു യുദ്ധങ്ങള്‍ ഒരിക്കല്‍ നടന്നതാണ്. ക്രിസ്തു നിയമങ്ങളെ വ്യഖ്യനിച്ചപ്പോള്‍ സ്നേഹത്തിനാണ് പ്രാധാന്യം നല്‍കിയത്. പാരമ്പര്യത്തിന് അല്ല.
ചില ബ്ലോഗുകള്‍, ചില ഫേസ് ബുക്ക് അക്കൌണ്ട് പരംപരയും പറഞ്ഞു വരുന്നു. ചരിത്രം അറിയുന്നത് നല്ലതാണ്. എന്നാല്‍ അത് മറ്റുള്ളവരെ അപമാനിക്കാന്‍ ആകരുത്. എല്ലാ ആരാധനാ കൃമങ്ങളും ബഹുമാനം അര്‍ഹിക്കുന്നു. ഒരു സീറോ മലബാര്‍ സഭ അംഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ലാറ്റിന്‍ പള്ളിയില്‍ ആരാധനയില്‍ പങ്കു ചേരുന്നതിലും, അവിടുത്തെ അള്‍ത്താരയില്‍ സഹായിക്കുന്നതും ദൈവ പദ്ധതി ആയി ഞാന്‍ കരുതുന്നു. സീറോ മലങ്കര സഭ കത്തോലിക്കാ സഭയില്‍ അംഗമായതില്‍ ഞാന്‍ സന്തോഷിക്കുന്നു. സഹോദര സഭകളെ ഞാന്‍ ബഹുമാനിക്കുകയും ചെയുന്നു. കാരണം ഞാന്‍ വിശ്വസിക്കുന്നത് ക്രിസ്തുവില്‍ ആണ്. ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ പഠിപ്പിക്കുന്ന വിശുദ്ധ കത്തോലിക്കാ സഭയിലാണ്.
പ്രാര്‍ത്ഥന
കര്‍ത്താവെ, ഭൂമിയില്‍ സുവിശേഷം പ്രഘോഷിക്കുന്ന അപ്സ്തോലന്മാരാല്‍ സ്ഥാപിക്കപെട്ട എല്ലാ സഭകളും ഒന്നായി തീരുവാനും, അവരുടെ വൈവധ്യത്തെ പരസ്പരം അംഗീകരിച്ചു, സ്നേഹിച്ച് സുവിശേഷം പ്രഘോഷിക്കാന്‍ കൃപ നല്‍കണമേ എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍ .

"ഒരു ഇടയനും,ഒരു തൊഴുത്തും "- ഈ സത്യം സഭയിൽ നിറയുവനായി, ഭൗതികമായ അവശ്യങ്ങൾക്ക് വേണ്ടിയുള്ള മുദ്രവാക്യങ്ങൾ അല്ല സഭയിൽ വേണ്ടത്.ഈശോയുടെ സകല മക്കൾക്കും ഉള്ള നിത്യരക്ഷയുടെ സ്നേഹവചനത്തിന്റെ മുദ്രവാക്യങ്ങൾ ഭൂമിയിൽ മുഴങ്ങട്ടെ !!
ReplyDelete