വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതര്‍ക്ക് സംതൃപ്തി നല്‍കുകയും ചെയ്താല്‍ നിന്‍റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും.നിന്‍റെ ഇരുണ്ട വേളകള്‍ മധ്യയഹന്നം പോലെയാകും. .( ഏശയ്യ 58:10)
ഭൂമിയിലെ ഏറ്റവും വലിയ ഒരു പുണ്യ കര്‍മ്മം ആണ്. വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുക എന്നത്. ബൈബിളില്‍ കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ പറയുന്ന ഒരു ആവശ്യം അന്നന്നു വേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങള്‍ക്ക് നല്കണമേ എന്നാണ്. നാം വിശക്കുന്ന ഒരാള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍, നാം അവന്‍റെ പ്രാര്‍ത്ഥനക്ക് ദൈവത്തോട് ചേര്‍ന്ന് നിന്ന് ഉത്തരം നല്‍കുകയാണ്. അപ്പോള്‍ നമ്മുടെ ജീവിതത്തില്‍ കര്‍ത്താവു അനുഗ്രഹം ചൊരിയുന്നു. ബൈബിള്‍ പറയുന്നു. നീ സദ്യ നടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍,മുടന്തര്‍ കുരുടര്‍ എന്നിവരെ ക്ഷണിക്കുക. അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും.; എന്തെന്നാല്‍ പകരം നല്കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ല. നീതിമാന്മാരുടെ പുനുരുത്ഥാനത്തില്‍ നിനക്കു പ്രതി ഫലം ലഭിക്കും. ( ലൂക്കാ 14:13-14)
പരിശുദ്ധ പിതാവ് പറയുന്നു. നാം വെറുതെ കളയുന്ന ആഹാരം ദരിദ്രരുടെ അവകാശം ആയിരുന്നു.ദൈവം നിനക്ക് സമ്പത്ത് നല്‍കിയിരിക്കുന്നത് നിനക്ക് വേണ്ടി മാത്രം ആണ് എന്ന് നീ കരുതരുത്. ഒരിക്കല്‍ ദേവാലയ കവാടത്തില്‍ ഒരു മനുഷ്യന്‍ ഭിക്ഷ യാചിക്കുക ആയിരുന്നു. പള്ളിയില്‍ നിന്ന് ഇറങ്ങി വന്ന മനുഷ്യന്‍ അയാളുടെ അടുതെത്തി പറഞ്ഞു. ദൈവം എല്ലാ പക്ഷികള്‍ക്കും ആഹാരം കൊടുക്കുന്നു. എന്നാല്‍ അത് ഒന്നിന്റെയും കൂട്ടില്‍ കൊണ്ട് പോയി കൊടുക്കുന്നില്ല.
യാചകന്‍ ഒരു അല്പം നിശ്ബധ്മായി. എന്നിട്ട് ആ പള്ളി മുറ്റത്തെ മരത്തില്‍ ഉണ്ടായിരുന്ന കിളികൂട്ടിലേക്ക് കൈ ചൂണ്ടി പറഞ്ഞു. സഹോദരാ, എല്ലാ പക്ഷികള്‍ക്കും ഇര തേടാന്‍ ആയില്ല എന്ന് വരും. താങ്കള്‍ നോക്കുക. ആ അമ്മ പക്ഷി കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നു. ദൈവം അതിനു ആവശ്യത്തിലധികം ഭക്ഷണം നല്കിയിട്ടല്ല. ഉള്ളതില്‍ നിന്ന് അത് പങ്കു വയ്ക്കുന്നു. കാരണം അത് ദൗത്യം തിരിച്ചറിയുന്നു. അധ്വനിക്കുവാന്‍ എനിക്ക് ആരോഗ്യമില്ല. ഞാന്‍ ദൈവത്തിന്റെ ഒരു പക്ഷി കുഞ്ഞാണ്. എന്‍റെ കരച്ചില്‍ കേള്‍ക്കുന്ന ദൈവം എനിക്ക് ഭക്ഷണം നല്‍കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഒരു പക്ഷെ നിങ്ങളുടെ കയ്യില്‍ അവന്‍ എനിക്കുള്ള ആഹാരം തന്നിട്ടുണ്ടാകം. പ്രാര്‍ത്ഥന പൂര്‍വ്വം നിങ്ങളുടെ പോക്കറ്റില്‍ നോക്കുക.
മനുഷ്യന്‍ ഒരിക്കലും സ്വതന്ത്രര്‍ അല്ല. നാം എല്ലായ്പ്പോഴും മറ്റുള്ളവരെ ആശ്രയിക്കുന്നു. അതിനാല്‍ നമ്മളെ ആശ്രിയിക്കുന്ന മനുഷ്യര്‍ നമ്മെക്കാളും ഒട്ടും താന്നവര്‍ അല്ല എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണം.നമ്മുടെ ജീവിതം പോലും ഒരു ദൈവ ദാനം ആയിരിക്കെ നിന്‍റെ മുന്‍പില്‍ നീട്ടപെടുന്ന കൈകള്‍ നിനക്ക് എങ്ങിനെ തട്ടി മാറ്റാന്‍ ആകും. നിനക്ക് ഈ ഭൂമിയില്‍ സ്വന്തമായി എന്താണ് ഉള്ളത് നീ അറിയുക. നിന്‍റെ മേശയില്‍ നിനക്ക് അധികം ഉള്ളത് മറ്റാര്‍ക്കോ വേണ്ടി ദൈവം കരുതുന്നതാണ്. പിടിച്ചു വയ്യ്ക്കരുത്. ബൈബിള്‍ പറയുന്നു. " ഇപ്പോള്‍ സംതൃപ്തര്‍ കഴിയുന്നവരെ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ക്ക് വിശക്കും.( ലൂക്കാ 6:24) ആയതിനാല്‍ ഒരു പാട് സമ്പത്ത് പിടിച്ചു വയ്ക്കരുത്.
നിങ്ങള്‍ അനുഭവിക്കുന്നത് മറ്റൊരാള്‍ക്ക് കൂടെ അവകാശപെട്ട ഒന്നാണ് എന്ന തിരിച്ചറിവ് നിങ്ങള്ക്ക് ഉണ്ടാകണം. സ്വര്‍ഗ്ഗ രാജ്യത്തില്‍ ദൈവം നിങ്ങളോട് ചോദിക്കും. ഞാന്‍ വിശന്നവന്‍ ആയിരുന്നു. നിങ്ങള്‍ എനിക്ക് ആഹാരം തന്നില്ല.വിശക്കുന്നവനോട് സുവിശേഷവും പ്രാര്‍ത്ഥനകളും പറയാന്‍ അല്ല ദൈവം പറയുന്നത്. അവനു അപ്പം നല്കാന്‍ ആണ്. മനുഷ്യന്‍റെ വിശപ്പിനു മുന്‍പില്‍ ദൈവം എന്നും കനിഞ്ഞിട്ടുണ്ട്. മരൂഭൂമിയില്‍ മന്നയും കാട പക്ഷിയും, പിന്നെ പുതിയ നിയമത്തില്‍ അഞ്ചപ്പം അയ്യായിരം പേര്‍ക്ക് നല്‍കി കര്‍ത്താവു നല്‍കിയ സന്ദേശം ഇതാണ്. വിശക്കുന്നവര്‍ക്ക് വേണ്ടത് ഭക്ഷണം ആണ്. അത് നല്‍കുന്നത് ദൈവികമായ പ്രവര്‍ത്തി ആണ്.
പ്രാര്‍ത്ഥന
അഞ്ചപ്പം അയ്യായിരം പേര്‍ക്ക് നല്‍കിയ കര്‍ത്താവെ, ഞങ്ങളുടെ കൈവശം വിശപ്പ് അനുഭവിക്കുന്നവരുമായി പങ്കു വയ്ക്കാന്‍ വളരെ കുറഞ്ഞ വിഭവങ്ങള്‍ ആണ് ഉള്ളത്. അതിനെ നീ ആശിര്‍വദിക്കണമേ, വര്‍ദ്ധിപ്പിക്കണമേ, ആമേന്‍.

No comments:
Post a Comment