"നാവു തീയാണ്; അത് ദുഷ്ടതയുടെ ഒരു ലോകം തന്നെയാണു്.നമ്മുടെ അവയവങ്ങളിലോന്നായ അത് ശരീരം മുഴുവനെയും മലിനമാക്കുന്നു; നരകാഗ്നിയില്‍ ജ്വലിക്കുന്ന ഈ നാവ് പ്രകൃതി ചക്രത്തെ ചുട്ടു പഴുപ്പിക്കുന്നു. ( യാക്കോബ് 3:6)"
ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള ഒരു കാര്യമാണ് മനുഷ്യരെ ദുഷിച്ചു പറയുക എന്നത്. നാം ഒരാളെ ദുഷിച്ചു പറയുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഒരു സന്തോഷം അനുഭവിക്കുന്നു. നമ്മുടെ മുന്‍പില്‍ ഒരു ഇര പിടഞ്ഞു തീരുമ്പോള്‍ അവന്‍റെ അവസാന തുള്ളി രക്തത്തിനായി ദാഹിച്ച് നമ്മുടെ ഉള്ളിലെ സാത്താന്‍ നാവ് നീട്ടുന്നു. എന്നാല്‍ കര്‍ത്താവു പറയുന്നു. വിധിക്കപെടാതിരിക്കാന്‍ നീയും വിധിക്കരുത്. നീ ദൂഷണം പറയുമ്പോള്‍ നിന്റെ മുന്‍പില്‍ കരുണയ്ക്കായി കേഴുന്ന ആത്മാവ് ദൈവ സന്നിധിയില്‍ കരയും എന്ന് നീ ഓര്‍ക്കുക.
ഏശയ്യായുടെ പുസ്തകത്തില്‍ പറയുന്നു. " ക്രൂരതയില്‍ നീ സുരക്ഷിതത്വം കണ്ടെത്തി. ആരും കാണുന്നില്ല എന്ന് നീ വിചാരിച്ചു. നിന്‍റെ ജ്ഞാനവും അറിവും നിന്നെ വഴി തെറ്റിച്ചു. ഞാന്‍, ഞാനല്ലാതെ മറ്റാരുമില്ല എന്നു നീ അഹങ്കരിച്ചു. ( ഏശയ്യ 47:10)." നമ്മുടെ നാട്ടിലൊക്കെ കാണാറുള്ള ചില മനുഷ്യരുണ്ട്. പരദൂഷണം മാത്രം തൊഴിലാക്കിയ ഇവര്‍ എത്രയോ ആത്മാക്കളെ നശിപ്പിക്കുന്നു. വിധിക്കപെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ തന്നെ നിങ്ങളും വിധിക്കപെടും. ( മത്തായി 7:1-2)
ഒരിക്കല്‍ ഒരു വൈദികന്‍ പങ്കു വച്ച അനുഭവം പറയുകയാണ്. അച്ചന്റെ അടുക്കല്‍ ഒരുപാടു ആളുകള്‍ വരും, സങ്കടങ്ങള്‍ പങ്കു വയ്ക്കും. . ഒരു പ്രത്യക സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടി മുറിയിലേക്ക് കടന്നു ചെന്നു. അവള്‍ അച്ചനോട് വ്യക്തി ജീവിതത്തില്‍ വന്ന തകര്‍ച്ചകള്‍ പങ്കു വച്ചു. അച്ചന്‍ കോപിഷ്ടനായി. കാരണം ആ പെണ്‍കുട്ടി വേദ പടം പഠിപ്പിക്കുന്ന ഒരു അദ്ധ്യപിക ആയിരുന്നു. തികച്ചും നിഷ്കളങ്കമായ പുത്ര വാത്സല്യത്തോടെ അച്ചന്‍ സംസാരിച്ചു. ഇനി വേദ പാഠം പഠിപ്പിക്കാന്‍ വരണ്ട എന്ന് ആ കുട്ടി തീരുമാനിച്ചു.
സംഭാഷണം കഴിഞ്ഞു. പെണ്‍കുട്ടി കരഞ്ഞു കൊണ്ട് മുറിയില്‍ നിന്ന് പുറത്തേക്ക് പോയി.അച്ചനെ കാണാന്‍ വന്ന വനിതാ സംഘടന പ്രവര്‍ത്തകര്‍ ഇതു കണ്ടു. അവര്‍ അച്ചനെ കണ്ടു. ആ സംഭവത്തെ പറ്റി അച്ചനോട് ഒന്നും പറഞ്ഞില്ല. എന്നാല്‍ അവര്‍ കാര്യങ്ങള്‍ കൂടുതല്‍ നിരീക്ഷിച്ചു. ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ അവര്‍ ഒരു കണ്ടെത്തല്‍ നടത്തി. അന്ന് അച്ചന്റെ മുറിയില്‍ നിന്ന് കരഞ്ഞിട്ടു ഇറങ്ങിയതില്‍ പിന്നെ അവള്‍ വേദ പാഠം പഠിപ്പിക്കാന്‍ വന്നിട്ടില്ല. അപ്പോള്‍ അച്ചന്‍ ആളു ശരിയല്ല. വൈദികന്‍ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.
പള്ളിയിലെ വനിതാ സംഘടനയുടെ മീറ്റിങ്ങില്‍ വച്ച് അച്ചന്‍ അറിയാതെ പ്രായം ചെന്ന ഒരു അമ്മച്ചിയുടെ തോളില്‍ തട്ടി. ആ അമ്മച്ചി പറഞ്ഞു. എന്നെ വിട്ടേക്ക്, പ്രായം ആയി. അച്ചനു ഒന്നും മനസിലായില്ല. എന്നാല്‍ കേട്ടിരുന്ന പെണ്ണുങ്ങള്‍ക്ക് എല്ലാം മനസിലായി. അവസാനം ഒരു ദിവസം ഇടവക പൊതുയോഗത്തില്‍ വച്ച് അച്ചന്‍ അറിഞ്ഞു. താന്‍ ഒരു പെണ്ണ് പിടിയന്‍ ആയി മാറിയ കാര്യം. നിശബ്ദതയില്‍ ദുഖം കടിച്ചമര്‍ത്തി ആരോടും മിണ്ടാതെ പുറത്തേക്ക് നടക്കുമ്പോള്‍ ആരോ വിളിച്ചു ചോദിച്ചു. കണ്ടില്ലേ. ഒന്നും മിണ്ടാതെ പോകുന്നത്.
ഒന്നും വിശദീകരിക്കാന്‍ നില്‍ക്കാതെ ആ ഇടവക വിട്ടു പിതാവിനോട് സ്ഥലം മാറ്റി വാങ്ങി അച്ചന്‍ പോയി. എങ്കിലും ഇന്നും ആ ഇടവക അച്ഛനെ പറ്റി പറയുന്നു. ഞങ്ങള്‍ കണ്ടതാണ്. അച്ചന്‍ ആളു ശരിയല്ല. ഇന്നു ഇത് വായിക്കുന്ന സഹോദരങ്ങളെ ഓര്‍ക്കുക. നിങ്ങള്‍ ആരെയെങ്കിലും വിധിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് മനസിലാകാതെ പോയ ഒരു സത്യത്തെ നിങ്ങള്‍ അപവാദം ആക്കിയോ? ആയെങ്കില്‍ ദൈവ തിരുമുന്‍പില്‍ കരയുക. കാരണം. നിങ്ങള്‍ ദുഷിച്ച മനുഷ്യരുടെ കാവല്‍ മാലാഖമാര്‍ അവര്‍ക്ക് വേണ്ടി ദൈവ തിരുമുന്‍പില്‍ കരയുന്നു.
നിങ്ങള്‍ കണ്ട എല്ലാ സത്യങ്ങളും സത്യങ്ങള്‍ അല്ല. ഓരോ മനുഷ്യനും ഓരോ പ്രവര്‍ത്തിക്കും ന്യായികരണം ഉണ്ടാകും. നാം വിധിക്കുമ്പോള്‍ പരദൂഷണം പറയുമ്പോള്‍ നമ്മുക്ക് അറിയില്ല അവര്‍ എന്തിനാണ് അത് ചെയ്തത് . നിങ്ങള്‍ ആരെയും വിധിക്കരുത്. ദുഷിച്ചു പറയരുത്. കാരണം നിങ്ങള്‍ അറിയാത്ത ഒരു നന്മ ആ മനുഷ്യനില്‍ ഉണ്ടായതു കൊണ്ടാകാം ആ ദുഷിച്ച വചനങ്ങള്‍ അയാളുടെ മേല്‍ ചോരിയപെടാന്‍ സാത്താന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്. ആയതു കൊണ്ട്, നിങ്ങള്ക്ക് ഹിതമല്ല എന്ന് തോന്നുന്ന കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അപരനെ ദുഷിക്കാതെ ഇരിക്കുക. ദൈവത്തോട് പ്രാര്‍ത്ഥിക്കുക. ദൈവം നിന്‍റെ കണ്ണുകളെ തുറക്കും.
പ്രാര്‍ത്ഥന
കാരുണ്യവാനായ കര്‍ത്താവേ, അനേകം മനുഷ്യരെ ഞങ്ങള്‍ ദുഷിച്ചു പറയാറുണ്ട്. അവരിലെ നന്മ ഞങ്ങള്‍ കാണാതെ പോകുന്നു. ഈശോയെ മറ്റുള്ളവരിലെ നന്മ കാണാനും അവരെ അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ അംഗീകരിക്കാനും ഉള്ള കൃപ ഞങ്ങള്‍ക്ക് തരണേമേയെന്നു അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍.

No comments:
Post a Comment