"കര്‍ത്താവിന് ഇതിനെകൊണ്ട് ആവശ്യമുണ്ട് എന്ന് അവര്‍ പറഞ്ഞു. അവര്‍ അതിനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ട് വന്നു. തങ്ങളുടെ വസ്ത്രങ്ങള്‍ കഴുതകുട്ടിയുടെ പുറത്തു വിരിച്ച് അവര്‍ യേശുവിനെ ഇരുത്തി. (ലൂക്കാ 19: 35)"
ലോകത്തില്‍ ഏറ്റവും പരിഹസിക്കപെടുന്ന ഒരു മൃഗം ആണ്കഴുത. ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍, പഠിക്കാത്ത കുട്ടികളെ നോക്കി അദ്ധ്യാപകര്‍ പറയുമായിരുന്നു, അവന്‍ ഒരു കഴുതയാണ്.., എന്നാല്‍ രക്ഷാകര ചരിത്രത്തില്‍ കര്‍ത്താവ് ഈ മൃഗത്തിന് വലിയ പ്രാധാന്യം കൊടുത്തു. ക്രിസ്തു രാജകീയ പ്രവേശം നടത്താന്‍ തിരഞ്ഞെടുത്ത മൃഗം കഴുത ആയിരുന്നു. പണിക്കാര്‍ തള്ളി കളഞ്ഞ കല്ല് മൂല കല്ല് ആയി തീര്‍ന്നു.
എല്ലാ ദേവാലയങ്ങളിലും, മിക്കവാറും നമ്മള്‍ ഒരു മനുഷ്യനെ കാണാറുണ്ട്. എല്ലാ ആഘോഷ പരിപാടികള്‍ക്കും, കുട്ടികളുടെ കൂടെ ഏറ്റവും മുന്നില്‍ കുരിശുമായി നില്‍ക്കാറുള്ള ആ മനുഷ്യന്‍തന്നെ , ഇടവകക്കാര്‍ വലിയ ബഹുമാനം കൊടുക്കാതെ ഒരു തരം കളിയാക്കല്‍ നടത്തി കുരിശു പിടിക്കാന്‍ വിടുന്ന ഒരു മനുഷ്യന്‍.., ഞങ്ങളുടെ ഇടവകയില്‍ അങ്ങിനെ ഒരാള്‍ ഉണ്ടായിരുന്നു. ഞാന്‍ ഒരിക്കല്‍ ചോദിച്ചു. നിങ്ങള്‍ എന്തിനാണ്, ഈ കുട്ടികളുടെ കൂടെ ഇവിടെ നില്‍ക്കുന്നത്. അയാള്‍ മറുപടിയായി പറഞ്ഞു. ഞാന്‍ കര്‍ത്താവിന്‍റെ കഴുതയാണ്.അയാള്‍ അത് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി പോയി. കാരണം ദൈവ അവബോധത്തിന്റെ ഉന്നത തലങ്ങളില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ആണ് ഞാന്‍ കര്‍ത്താവിന്‍റെ കഴുത ആണ് എന്ന് സ്വയം വിശേഷിപ്പിക്കാന്‍ കഴിയുക.
ഇന്ന് നാം ഓര്‍ക്കണം. നാം ആരാണ്. കര്‍ത്താവിന്‍റെ കഴുതയല്ലേ? ക്രിസ്തു കൂടെയുള്ളതിനാല്‍ നിനക്ക് മഹ്വതം കിട്ടിയേക്കാം. എന്നാല്‍ അത് ക്രിസ്തു നിന്റെ ജീവിതത്തില്‍ ഉള്ളതിനാല്‍ ആണ്. അത് കണ്ടു അഹങ്കരിക്കരുത്. അഹങ്കരിച്ചാല്‍ ക്രിസ്തു നിന്റെ ജീവിതത്തില്‍ നിന്ന് ഇറങ്ങി പോകും. നിന്‍റെ മുന്‍പില്‍ ആളുകള്‍ വസ്ത്രം വിരിച്ച്, ബഹുമാനിച്ച് നില്‍ക്കുന്നത് നിന്നെ കണ്ടിട്ട് അല്ല. മറിച്ചു നിന്നിലെ ക്രിസ്തുവിനെ കാണുമ്പോള്‍ ആണ്. ക്രിസ്തു നഷ്ടപെട്ടാല്‍ നീ വെറും കഴുത മാത്രമാണ്. അടിയും തൊഴിയും കൊണ്ട് ജീവിക്കേണ്ട വെറും അടിമ.
ഇന്ന് നാം ഓര്‍ക്കണം, മറ്റുള്ളവര്‍ നമ്മെ ബഹുമാനിക്കുന്നു, എങ്കില്‍ നിന്നെ അല്ല അവര്‍ ബഹുമാനിക്കുന്നത്. ക്രിസ്തുവിനെ ആണ്. ക്രിസ്തുവിനെ ചുമക്കുന്ന നീ വെറും കഴുത ആണ് എന്ന സത്യം മറന്നു അഹങ്കരിക്കരുത്. നീ സ്വന്തം കഴിവില്‍ അഹങ്കരിക്കുന്നവന്‍ ആണ് എങ്കില്‍ ഓര്‍ക്കുക കര്‍ത്താവ് തിരഞ്ഞെടുക്കുക കഴുതകളെ ആണ്. കര്‍ത്താവിന്‍റെ ഒരു കഴുതയായി മാറുവാന്‍ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.
പ്രാര്‍ത്ഥന
വിനയത്തിന്റെ ഉന്നതിയില്‍, കഴുതയുടെ പുറത്ത് കയറി ജറുസലെമേലിക്ക് രാജകീയ പ്രവേശം നടത്തിയ കര്‍ത്താവെ, ജിവിതത്തില്‍ അനുഗ്രഹങ്ങള്‍ ഉണ്ടാകുമ്പോള്‍ അഹങ്കരിക്കാതെ, കര്‍ത്താവിന്‍റെ കഴുതയാണ് ഞാന്‍ എന്ന് തിരിച്ചറിഞ്ഞ് ജീവിക്കുവാനുള്ള കൃപാ വരം ഞങ്ങള്‍ക്ക് നല്‍കണമേ, ആമേന്‍..

No comments:
Post a Comment