"അവള്‍ അവശേഷിപ്പിക്കുന്നത് ശാപഗ്രസ്തമായ ഓര്‍മ്മയാണ്; അവളുടെ അപകീര്‍ത്തി മായുകയില്ല.( പ്രഭാഷകന്‍ 23:26)"
പ്രണയം നല്ലതാണ്. എന്നാല്‍ മാതാ പിതാക്കളുടെ അനുഗ്രഹവും ആശീര്‍വാദവും ഇല്ലാത്ത പ്രണയങ്ങള്‍, പരാജയത്തിലേക്കും നാശത്തിലേക്കും നയിക്കും. വിവാഹത്തിന്‍റെ പവിത്രമായ നിമിഷങ്ങള്‍ കഴിയുന്ന വരെ ഒരിക്കലും നമ്മള്‍ മറ്റൊരാളുടെ ആകരുത്. വിവാഹത്തിനു മുന്‍പ് നടക്കുന്ന ശരീരത്തിന്‍റെ ഉത്സവങ്ങള്‍ ദൈവം ആഗ്രഹിക്കുന്നില്ല. അത് ശാപം വിളിച്ചു വരുത്തും.നമ്മള്‍ ചതിക്കപെടും. എന്‍റെ ഓര്‍മ്മകളില്‍ ഒരു നൊമ്പരമായി എന്നും അവശേഷിക്കുന്ന ഒരുപേരാണ് മേരി. പ്രണയത്തിന്റെ നിറചാര്‍ത്തുകള്‍ അലകടല്‍ ആക്കിയ മേരി ഇന്നു ഈ ഭൂമിയില്‍ ഇല്ല. വിവാഹം എന്ന കുദാശ പവിത്രമാണ്. മാതാ പിതാക്കളുടെ കണ്ണ് നീര്‍ ഭൂമിയില്‍ വീഴ്ത്തി നീ ജീവിക്കരുത്.
മേരിയെ തോമസ് കൊന്നതാണ്. അവള്‍ അവനെ ഒരുപാടു സ്നേഹിച്ചു. ഒരു മഴ പോലെ സുന്ദരമായിരുന്നു അവരുടെ പ്രണയം. ജാലക പാളിയിലൂടെ അവള്‍ അവനെ മാത്രം കണ്ടു. ചാറ്റല്‍ മഴയത്ത് സ്നേഹാഗ്നിയായി അവള്‍ അവനിലേക്ക് പറന്നിറങ്ങി എന്നിട്ടും അവന്‍ അവളെ കൊന്നു.തോമസ് കടലായിരുന്നു. സ്നേഹത്തിന്‍റെ കടല്‍, അവന്‍ മേരി യെ മാത്രമല്ല സ്നേഹിച്ചത്.അവളുടെ കൂട്ടുകാരി, എല്‍സി അവളെയും തോമസ് സ്നേഹിച്ചു. മേരി ഒന്നും അറിഞ്ഞില്ല.മഴ പെയ്തു തണുത്ത ഒരു രാത്രിയില്‍ ഒന്നും അറിയാതെ മേരി തോമസിനോട് പറഞ്ഞു. നമുക്ക് ഇവിടം വിട്ട് പോകാം.എന്‍റെ മാതാപിതാക്കള്‍ ഈ വിവാഹത്തിനു സമ്മതിക്കില്ല. എല്ലാം ഉപേഷിച്ച് ഞാന്‍ വരാം. എന്‍റെ പ്രിയ തോമസ്, നിങ്ങളെ ദൈവത്തെക്കാള്‍ എനിക്ക് വിശ്വാസം ആണ്. പൂത്തുലയുന്ന പ്രണയം അന്ധമാകുന്നു.
തോമസും മേരിയും നാട് വിട്ടുപോന്നു. മേരിയുടെ മാതാപിതാക്കളുടെ കണ്ണുകള്‍ തോരാതെ പെയ്തു. മഴ പിന്നെയും പെയ്തു തോമസും മേരിയും ഒരു നദിയായി. ഒന്നായി ഒഴുകിയ നദിയില്‍ പുതിയ ജീവന്റെ തുടിപ്പുകള്‍., സന്തോഷം കൊണ്ട് മേരി പ്രിയ സുഹ്രത്ത് എല്‍സിയെ വിളിച്ചു. ഞെട്ടിക്കുന്ന ആ സത്യം മേരി അറിഞ്ഞു. എല്‍സിയും ഗര്‍ഭണി ആണ്. .
മേരി തളര്‍ന്നില്ല. ചതിയുടെ കഥകള്‍ പറഞ്ഞു കരഞ്ഞില്ല . അവളിലെ അമ്മ ഉണര്‍ന്നു. പൊട്ടി കരയുന്ന എല്‍സിയെ അവള്‍ ആശ്വസിപിച്ചു. .അവള്‍ എല്‍സിയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നു. അങ്ങിനെ മേരി, എല്‍സി, തോമസ് പിന്നെ രണ്ടു പേര്‍ക്കും തോമസ് കൊടുത്ത ജീവനുകള്‍., വീണ്ടും പുഴ കടലായി.
ആ സന്തോഷം അധികം നീണ്ടില്ല. തോമസ് കടലാണ്. എത്ര പുഴകള്‍ വന്നാലും കടല്‍ സ്വീകരിക്കും. അയ്യാള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി. പകലിനെ മറച്ചുവെച്ച് രാത്രി കടന്നു വന്നു. ഒരു ദുര്‍ബല നിമിഷത്തില്‍ഏതോ ഒരു അശുഭ ചിന്തയില്‍ മേരി മണ്ണെണ്ണ ഒഴിച്ചു സ്വയം തീ കൊളുത്തി. വിശുദ്ധിയുടെ ബലിപീടത്തില്‍ അശുദ്ധിയുടെ കഴുകന്‍ പറന്നിറങ്ങി.
മനുഷ്യന്റെ തീരുമാനത്തിന് മുന്നില്‍ ദൈവം നിശ്ബധ്നായി. മേരി മരിച്ചില്ല. കര്‍ക്കിടക മഴ തകര്‍ത്തു പെയ്ത ഒരു രാവില്‍ മേരി തോമസിനോട് പറഞ്ഞു, എന്നെ നിങ്ങള്‍ ചതിച്ചു. എങ്കിലും, എന്റെ കുഞ്ഞു അവളെ നിങ്ങള്‍ വളര്‍ത്തണം, അവളുടെ കണ്ണുകള്‍ നിറഞ്ഞോഴുകി. അന്ന് രാത്രി കാവല്‍ മാലാഖമാര്‍ ഒരു നിമിഷം കണ്ണടച്ചപ്പോള്‍ മേരി ഈ ലോകം വിട്ട് യാത്രയായി.
മേരിയുടെ ശവം ഏറ്റുവാങ്ങി കൊണ്ട് വരാന്‍പോയ നാട്ടുകാര്‍ തോമസിനോട് പറഞ്ഞു, നാട്ടില്‍ കാല് കുത്തിയാല്‍ നിന്നെ ഞങ്ങള്‍ കൊന്നു കളയും. മേരിയുടെ ശരീരവും ഒരു മാലാഖ കുഞ്ഞുമായി അവര്‍ നാട്ടില്‍ വന്നു. തകര്‍ന്നു പോയ ആ മാതാപിതാക്കളുടെ ദുഖം അണപൊട്ടി ഒഴുകി.അന്ന് മഴ വല്ലാതെ തകര്‍ത്തു പെയ്തു. തന്റെ കുഞ്ഞിനെ നെഞ്ചില്‍ ചേര്‍ക്കാന്‍ വെമ്പുന്ന അമ്മയെ പോലെ വെള്ളത്തുള്ളികള്‍ മരണപന്തിലിലെക് ഒലിച്ചു വന്നു. അമ്മയുടെ ചൂട് തേടുന്ന ആ മാലഖ കുഞ്ഞു ഉറക്കെ കരയുന്നുണ്ടായിരുന്നു.
മഴ പതിയെ കുറഞ്ഞു. പിന്നെ അത് പൂര്‍ണമായി നിലച്ചു. പ്രക്രതി അമ്മയല്ലേ. തന്റെ മകളുടെ വിയോഗത്തില്‍ അത് പൊട്ടികരഞ്ഞു.ശവം അടക്കല്‍ കഴിഞ്ഞ് അന്ത്യചുംബനം കൊടുത്ത്,അമ്മയുടെ കുഴി മാടത്തില്‍ നിന്ന് ആ മാലാഖ കുഞ്ഞു പുറത്തേക്കു ഇറങ്ങുമ്പോള്‍ ഒന്നും അറിയാതെ എന്തോ നോക്കി അവള്‍ ചിരിച്ചു. ചാറ്റല്‍ മഴയുടെ നനവ് മുഖത്ത് തട്ടിയപ്പോള്‍ അമ്മിഞ്ഞ്ക് വേണ്ടിയെന്നപോലെ അവള്‍ നാവ് നീട്ടി. ഒരു പക്ഷെ മേരി ആ മഴയായി പെയ്താതകം.തന്റെ കുഞ്ഞിനെ അവസാനമായി ഒന്ന് പുല്‍കുവാന്‍ ഒരു അമ്മയുടെ ഹൃദയം വെമ്പുകയില്ലേ? ആ ദ്രശ്യം കണ്ട മനുഷ്യരുടെ കണ്ണുകളിലും ഒരു തുള്ളി കണ്ണ് നീര്‍ നിറഞ്ഞു.
അന്ന് ഹൃദയം തകര്‍ന്നു വിലപിക്കുന്ന മേരിയുടെ അപ്പനെയും, അമ്മയെയും കണ്ടപ്പോള്‍ ഞാന്‍ അറിയാതെ ഓര്‍ത്തു പോയി. തോമസേ, നീ ജനിപ്പിച്ചതും ഒരു പെണ്‍ കുഞ്ഞയിപോയ്യല്ലോ . നാളെ ഒരു നാള്‍ നീയും ഇതു പോലെ കരയേണ്ടി വന്നാല്‍ ................................. ഇതു വായിക്കുന്ന ആരും ഇനിയും ചതിക്കപെടരുത്. വിവാഹത്തിന്‍റെ പവിത്ര നിമിഷങ്ങള്‍ക്ക് മുന്‍പ് ആഘോഷങ്ങളുടെ രാവുകള്‍ ഉണ്ടാകാതിരിക്കട്ടെ. ദൈവം യോജിപ്പിക്കാത്തത് മനുഷ്യന്‍ ചെര്‍ക്കാതിരിക്കട്ടെ. ദൈവം നിങ്ങളെ രക്ഷിക്കും.
പ്രാര്‍ത്ഥന.
കാരുണ്യവാനായ കര്‍ത്താവെ, വിവാഹമെന്ന കുദാശ പവിത്രമാണ് എന്ന് അറിയാതെ, വിവാഹിതര്‍ ആകാതെ ഒരുമിച്ചു ജീവിക്കുന്ന എല്ലാ മക്കളെയും അങ്ങേ കരങ്ങളിലേക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നു. അവര്‍ക്ക് മാനസാന്ദര അനുഭവം നല്കണമേ. വിവാഹമെന്ന കുദാശയുടെ പവിത്രത അറിയാതെ, തെറ്റായ ജീവിതം നയിക്കുന്നവരെയും അങ്ങ് സ്പര്‍ശിക്കണമേ, ആമേന്‍
No comments:
Post a Comment