"കര്‍ത്താവു ദൈവമാണെന്ന് അറിയുവിന്‍;അവിടുന്നാണ്
നമ്മെ സ്രഷ്ടിച്ചത്;നമ്മള്‍ അവിടുത്തേതാണ്;നാം അവിടുത്തെ ജനവും അവിടുന്ന്
മേയ്ക്കുന്ന അജഗണവുമാകുന്നു. "( സങ്കീര്‍ത്തനങ്ങള്‍ 100:3)
പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയ്ക്ക് എഴുതിയ ലേഖനത്തില്‍ ഇങ്ങിനെ പറയുന്നു." എന്‍റെ സഹോദരരെ, നിങ്ങളുടെയിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്നു ക്ലോയുടെ ബന്ധുക്കള്‍ എന്നെ അറിയിച്ചിരിക്കുന്നു. ഞാന്‍ പൗലോസിന്റെതാണ്. ഞാന്‍ അപ്പോളോസിന്റെതാണ്, ഞാന്‍ കേപ്പയുടെതാണ്, ഞാന്‍ ക്രിസ്തുവിന്റെതാണ് എന്നിങ്ങനെ നിങ്ങള്‍ ഓരോരുത്തരും പറയുന്നതിനെയാണു ഞാന്‍ ഉദേശിക്കുന്നത്. ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ? നിങ്ങള്‍ക്കു വേണ്ടി ക്രൂശിതനായതു പൗലോസാണോ? പൗലോസിന്റെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിച്ചത് (1 കോറി1:11-13)
മുഖ പുസ്തകത്തിന്റെ താളുകളില്‍ സന്തോഷം നല്‍കുന്ന ഒരുപാടു കാഴ്ചകള്‍ ഉണ്ട്. ക്രിസ്തുവിനു വേണ്ടി, അവന്‍റെ സുവിശേഷത്തിന്‍റെ സദ്‌വാര്‍ത്ത ലോകം മുഴുവനും അറിയിക്കുവാന്‍ ആഗ്രഹിച്ച് വചനം പങ്കു വയ്ക്കുന്ന അനേകം ആളുകള്‍ ഉണ്ട്. എന്നാല്‍ വേദനിപ്പിക്കുന്ന ചില കാഴ്ചകളും ഒപ്പം കണ്ടു. അത് പാരമ്പര്യത്തെ പറ്റിയുള്ള പോര്‍വിളികള്‍ ആണ്. ക്രിസ്തുവിനെക്കള്‍ പ്രാധാന്യം ആചാര രീതികള്‍ക്ക് കൈവരുന്നു എന്ന് തോന്നത്തക്ക വിധത്തിലുള്ള പഠിപ്പിക്കലുകള്‍. ഇതു ശരിയല്ല. കുര്‍ബാനയില്‍ എങ്ങോട്ട് തിരിയണം എന്ന് തുടങ്ങി, ബൈബിള്‍ എങ്ങിനെ വയ്ക്കണം എന്ന് വരെ ഉള്ള തര്‍ക്കങ്ങള്‍. എന്നാല്‍ ക്രിസ്തു പറയുന്നു. മനുഷ്യ പുത്രന്‍ എല്ലാത്തിന്റെയും കര്‍ത്താവാണ്. ഹൃദയങ്ങളെ പരിശോധിക്കുന്നവന്‍ ആണ് കര്‍ത്താവ്, ആചാരങ്ങളെയും, അധരങ്ങളിലെ വാക്കുകളെയും പരിശോധിക്കുന്നവന്‍ അല്ല ക്രിസ്തു എന്ന തിരിച്ചറിവ് നമ്മുക്ക് ഉണ്ടാകണം.
ഞാന്‍ ഒരു സഹോദരനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരു സീറോ മലബാര്‍ സഭ അംഗമാണ്. ഞാന്‍ പറഞ്ഞു, കൊള്ളാം, പക്ഷെ അതിലും നല്ലത് ഞാന്‍ ഒരു ക്രിസ്ത്യാനി ആണ് എന്ന് പറയുന്നതാണ്. കേരളത്തില്‍ നടക്കുന്ന സഭാ തര്‍ക്കങ്ങളുടെ അടിസ്ഥാനം ഈ പാരമ്പര്യം ആണ് എന്ന് നാം മറക്കരുത്. പാരമ്പര്യത്തെ പറ്റിയുള്ള തര്‍ക്കങ്ങള്‍ നന്മയല്ല. ബൈബിളിലൂടെ ക്രിസ്തു പറയുന്നുണ്ട്. "പാരമ്പര്യത്തിന്‍റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്‍റെ പ്രമാണം ലംഗിക്കുന്നത് എന്ത് കൊണ്ട്?" (മത്തായി 15:3) ഓരോ സഭയുടെയും പ്രാദേശിക ആചാരങ്ങളും രീതികളും വ്യത്യസ്തം ആയിരിക്കാം. എന്നാല്‍ ക്രിസ്തു ഒന്നാണ്, നമ്മള്‍ ക്രിസ്തുവില്‍ ഒന്നാണ് എന്ന് മറക്കരുത്.
ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്. ഞാന്‍ ഒരു കത്തോലിക്കാ സഭ അംഗമാണ്. ആഗോള കത്തോലിക്കാ സഭയില്‍, ഞാന്‍ ഒരു സീറോ മലബാര്‍ സഭ അംഗമാണ് അതില്‍ ഞാന്‍ അഭിമാനിക്കുന്നു. അത് പോലെ തന്നെ സഹോദര സഭയായ സീറോ മലങ്കര സഭയിലെ അംഗങ്ങളെ ഞാന്‍ സ്നേഹിക്കുന്നു, ലാറ്റിന്‍ റീത്തിലെ ആരാധന രീതികളെ ഞാന്‍ ഇഷ്ടപെടുന്നു. കാരണം ഇതെല്ലാം കത്തോലിക്കാ സഭയുടെ ഭാഗമാണ്. ഒപ്പം തന്നെ ഞാന്‍ ഇതര ക്രൈസ്തവ സഭകളെ ബഹുമാനിക്കുന്നു. കാരണം അവരും ക്രിസ്തുവിനെ പ്രഘോഷിക്കുന്നു. എന്നാല്‍ എല്ലാത്തിനും ഉപരിയായി ഞാന്‍ ക്രിസ്തുവിനെ സ്നേഹിക്കുന്നു. ഒരു സഭ അംഗം എന്ന് അറിയപ്പെടുന്നതിനേക്കാള്‍ ക്രിസ്തു ശിഷ്യന്‍ എന്ന് അറിയപെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രിസ്ത്യാനികള്‍ വിഭജിക്കപെടെണ്ടവര്‍ അല്ല. മറിച്ച് ക്രിസ്തുവില്‍ ഒന്നാകേണ്ടവര്‍ ആണ് ക്രിസ്ത്യനികള്‍.
പ്രാര്‍ത്ഥന
ശിഷ്യന്മാരെ പഠിപ്പിച്ച കര്‍ത്താവെ, സകല ക്രൈസ്തവ സഭകളും സഹോദര്യത്തില്‍ വര്‍ത്തിക്കുവാനും പരസ്പരം സഹായിച്ചു അങ്ങയുടെ സുവിശേഷം ലോകം മുഴുവനും അറിയിക്കുവാനും ഉള്ള കൃപ നീ ഞങ്ങളുടെ മേല്‍ ചൊരിയണമേ എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍

photo courtesy: Jijo Thomas

No comments:
Post a Comment