"നിങ്ങള്‍ മന്ത്രവാദികളെയും ശകുനക്കാരെയും സമീപിച്ച് അശുദ്ധരാകരുത്. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്. ( ലേവ്യര്‍ 19:31)"
ദൈവ വേലയില്‍ സജീവനായ ഒരു മനുഷ്യന്‍ ഒരിക്കല്‍ പറഞ്ഞു. "സഹോദരാ എന്തുകൊണ്ടാണ് എന്ന് അറിയില്ല , വിവാഹം നടക്കുന്നില്ല. കാര്യങ്ങള്‍ ഒന്നും കുഴപ്പമില്ല പക്ഷേ എവിടെയോ ഒരു തടസ്സം. പ്രാര്‍ത്ഥിക്കണം." ഒരുപാടു വട്ടം ഈ ആവശ്യം കേട്ടപ്പോള്‍ വെറുതെ ചോദിച്ചു. ശകുനം നോക്കാറുണ്ടോ? ഉടനെ ഈ മനുഷ്യന്‍ പറഞ്ഞു. ഇല്ല ഞാന്‍ ഒരിക്കലും ശകുനം നോക്കിയിട്ടില്ല. സംഖ്യ ജ്യോതിഷം നോക്കിയിട്ടുണ്ടോ. ആ സഹോദരന്‍ ഒരു നിമിഷം സംശയിച്ചു. എന്നിട്ട് പറഞ്ഞു. എനിക്ക് വിശ്വാസം ഒന്നുമില്ല. എങ്കിലും എനിക്ക് ഒരു സുഹ്രത്ത് ഉണ്ട്. അവര്‍ എനിക്ക് വരുന്ന വിവാഹ ആലോചനകള്‍ എനിക്ക് ചേരുമോ എന്ന് നോക്കാറുണ്ട്.എനിക്ക് അതില്‍ വിശ്വാസമില്ല. പക്ഷെ ആ സ്നേഹ ബന്ധത്തെ ഞാന്‍ വിലമതിക്കുന്നു. സുന്ദരമായ കള്ളങ്ങള്‍.
ദൈവ അനുഭവത്തിന്‍റെ ആഴങ്ങളില്‍ നില്‍ക്കുന്ന മനുഷ്യന്‍റെ ജീവിതത്തില്‍ പോലും സാത്താന്‍ ശകുനം നോക്കല്‍ വഴി ബന്ധനം കൊണ്ട് വരുന്നു. അവരുടെ ജീവിതം ബന്ധനത്തില്‍ പെട്ട് തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ഒരിക്കല്‍ ഒരു സഹോദരി പങ്കു വച്ചു. ഞാന്‍ ചില മന്ത്രങ്ങള്‍ ചൊല്ലാറുണ്ട്. ചൊല്ലുമ്പോള്‍ ഞാന്‍ ദൈവത്തിന്‍റെ സ്ഥാനത്ത് ക്രിസ്തുവിനെ ഓര്‍ത്താണ് ചെല്ലുന്നത്. എത്രയോ അബദ്ധമായ ഒരു ധാരണ ആണ്. ബൈബിള്‍ നമ്മോടു ചോദിക്കുന്നു. എത്ര നാള്‍ നിങ്ങള്‍ രണ്ടു വള്ളത്തില്‍ കാല്‍ വയ്ക്കും. ക്രിസ്തുവിനെയും, സാത്തനെയും ഒരേ മന്ത്രങ്ങളാല്‍ പ്രീണിപ്പിക്കുന്നതെങ്ങിനെ? .ബൈബിള്‍ പറയുന്നു. ഏതെങ്കിലും ജനത തങ്ങളുടെ ദേവന്മാരെ മാറിയിട്ടുണ്ടോ? അവ വ്യജ ദേവന്മാരായാല്‍ തന്നെ? എന്നാല്‍ എന്‍റെ ജനം വ്യര്‍ത്ഥതയ്ക്ക് വേണ്ടി തങ്ങളുടെ മഹ്വത്വം കൈ വെടിഞ്ഞിരിക്കുന്നു.( ജെറമിയ 2:11)
"എന്‍റെ ചെറുപ്പത്തില്‍ വര്‍ഷ ആരംഭത്തില്‍ കലണ്ടര്‍ നോക്കി ഞാന്‍ ജാതകം നോക്കും. പിന്നെ കാലം മാറിയപ്പോള്‍ മൊബൈലില്‍ എന്നും ദിന ഫലം നോക്കാന്‍ തുടങ്ങി. നോക്കും എന്നതല്ലാതെ എനിക്ക് വിശ്വാസം ഇല്ല."ഇങ്ങിനെ പറയുന്ന അനേകം ക്രിസ്ത്യാനികളെ ഞാന്‍ കാണാറുണ്ട്. ദൈവം ചോദിക്കുന്നു. ഞാന്‍ മലിനയല്ല, ബാലിന്റെ പുറകെ പോയിട്ടില്ല എന്നു പറയാന്‍ നിനക്ക് എങ്ങിനെ സാധിക്കും? താഴ്‌വരയില്‍ പതിഞ്ഞ നിന്‍റെ കാല്പാടുകള്‍ കാണുക; ചെയ്ത കുറ്റം സമ്മതിക്കുക. ഉന്മത്തയായി പാഞ്ഞു നടന്ന പെണ്ണോട്ടകമായിരുന്നു നീ ( ജെറമിയ 2:23)
ക്രിസ്ത്യാനി ഓടുകയാണ്. അവനു ക്രിസ്തുവില്‍ വിശ്വാസം നഷ്ടപെട്ടുപോയി. സകലതും നന്മക്കായി പരിണമിപ്പിക്കുന്ന ക്രിസ്തുവിന്റെ സമയത്തിനായി കാത്തിരിക്കാന്‍ സമയമില്ല. ശകുനവും, ആള്‍ ദൈവങ്ങളും അശുദ്ധമാക്കിയ ആത്മാവുമായി അവന്‍ പ്രാര്‍ത്ഥിക്കുകയാണ്. എന്നിട്ട് സങ്കടപെട്ടു പറയുന്നു. ക്രിസ്തു എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല. അവന്‍ എന്നില്‍ നിന്നും മുഖം മറച്ചിരിക്കുന്നു. എന്നാല്‍ ദൈവം പറയുന്നു. നിന്‍റെ അകൃത്യങ്ങള്‍ എന്‍റെ മുന്‍പിലുണ്ട്. എന്‍റെ നിസ്സിമമായ കരുണയെ നിന്‍റെ പാപങ്ങള്‍ എന്നില്‍ നിന്നും മറയ്ക്കുന്നു. ഹോസിയാ പ്രവാചകനിലൂടെ അവിടുന്ന് പറയുന്നു. ഇസ്രയേല്‍, നിന്‍റെ ദൈവമായ കര്‍ത്താവിങ്കലേക്ക് തിരിച്ചു വരുക. നിന്‍റെ അകൃത്യങ്ങള്‍ മൂലമാണ് നിനക്കു കാലിടറിയത്.
നാം അശുദ്ധമായ കാര്യങ്ങള്‍ ചെയ്തു ദൈവത്തില്‍ നിന്ന് അകന്നു പോയെങ്കില്‍ നമുക്ക് തിരിക വരാം. ധൂര്‍ത്ത പുത്രന്‍ പിതാവിന്‍റെ സന്നിധിയില്‍ കരഞ്ഞ പോലെ നമ്മുക്ക് ദൈവ പിതാവിനോട് പറയാം. പിതാവേ അങ്ങയുടെ മകന്‍ എന്ന് വിളിക്കപെടാനുള്ള യോഗ്യത ഞാന്‍ നഷ്ടപെടുത്തി. നാം തിരികെ വരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ബൈബിള്‍ പറയുന്നു. ദൈവം അരുളി ചെയ്യുന്നു. " ഞാന്‍ അവരുടെ അവിശ്വസ്ഥതയുടെ മുറിവ് ഉണക്കും. ഞാന്‍ അവരുടെ മേല്‍ സ്നേഹം ചൊരിയും. കാരണം, അവരോടുള്ള എന്‍റെ കോപം അകന്നിരിക്കുന്നു. ഇസ്രായേലിനു ഞാന്‍ തുഷാര ബിന്ദു പോലെയായിരിക്കും. ലില്ലി പോലെ അവന്‍ പുഷ്പിക്കും. ഇലവുപോലെ അവന്‍ വേരുറപ്പിക്കും. ( ഹോസിയ 14:4-5)
പ്രാര്‍ത്ഥന
കാരുണ്യവാനായ കര്‍ത്താവെ, അറിഞ്ഞും അല്ലാതെയും, ജാതക ഫലങ്ങളും, ക്ഷുദ്ര ക്രിയകളിലും വിശ്വസിച്ച് ഞങ്ങള്‍ സ്വയം അശുദ്ധരായി തീര്‍ന്നതിനെ ഓര്‍ത്തു ഞങ്ങള്‍ അങ്ങയുടെ സന്നിധിയില്‍ മാപ്പ് അപേക്ഷിക്കുന്നു. ഓ ദിവ്യ നാഥാ, ഞങ്ങളുടെ ജീവിതത്തില്‍ ഇതു മൂലം വന്നിട്ടുള്ള തകര്‍ച്ചകള്‍ അങ്ങ് കാണേണമേ, അങ്ങയുടെ അരികിലേക്ക് തിരികെ വരുന്ന ഞങ്ങളെ കൃപയായി സ്വീകരിക്കണമേ ആമേന്‍.
Photo Courtesy: Jeethu Mathai.

No comments:
Post a Comment