'ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ' (ലൂക്കാ 1:38)
ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും രണ്ടാംലോക മഹായുദ്ധകാലത്ത് അണുബോംബ് ആ ക്രമണത്തിൽ ഒട്ടനവധിപേർ കൊല്ലപ്പെട്ടു. ബോംബാക്രമണത്തിന് ഇരയായിട്ടും മരിക്കാതെ ജീവിച്ചിരുന്ന ആളുകൾ അവിടെ അറിയപ്പെട്ടിരുന്നത് 'ഹിബാക്കുഷ' എന്നാണ്. 'ഹിബാക്കുഷ' എന്നു പറഞ്ഞാൽ, അമ്മയുടെ പുണ്യംകൊണ്ട് ജീവൻ നിലനിർത്തിയവർ എന്നാണ് അർത്ഥം. ഓരോ അമ്മയുടെയും പുണ്യം, കരുണ അവരുടെ മക്കള്‍ക്ക് ജീവന്‍ നല്‍കുന്നു. എന്നാല്‍ ക്രിസ്ത്യാനിക്ക് മറ്റൊരു അമ്മ കൂടി ഉണ്ട്. ക്രിസ്തുവിന്റെ അമ്മ ലോകത്തിന്‍റെ അമ്മയാണ്. നമ്മുടെ അമ്മയായ മറിയം നമ്മുടെ ആധികളിലും വ്യധികളിലും നമ്മുക്ക് തുണയാകുന്നു.
മാതാവിനോടുള്ള ഭക്തി പ്രകടിപ്പിക്കുന്ന പ്രാര്‍ത്ഥനയാണ് ജപമാല പ്രാര്‍ത്ഥന.അനുദിന ജീവിതത്തിൽ ദൈവത്തിന്റെ കൃപാവരം സംരക്ഷണമായി എപ്പോഴും ഉണ്ടാകുവാനുള്ള ഉത്തമ ഉപാധിയാണ് ജപമാല. നാം ആയിരിക്കുന്ന ദുഃഖങ്ങൾക്കും ഉൽക്കണ്ഠകൾക്കും അപ്പുറത്ത് ദൈവിക സംരക്ഷണവലയത്തിനുള്ളിൽ നമ്മെ കൊണ്ട് ചെല്ലുവാന്‍ ജപമാലപ്രാർത്ഥനയ്ക്കു കഴിയും. ജപമാല പ്രാര്‍ത്ഥനയില്‍ നാം അമ്മയോട് ചേര്‍ന്ന് നിന്ന് തമ്പുരാനെ സ്തുതിക്കുകയാണ്.
'ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ' (ലൂക്കാ 1:38) എന്ന് ദൈവതിരുമുൻപാകെ സമർപ്പണം ചെയ്ത കന്യാമറിയം, ആ സമർപ്പണത്തിലൂടെ ദൈവത്തെ പൂർണമായി തന്റെ ജീവിതത്തിലും, തന്റെ ജീവിതത്തെ പൂർണമായി ദൈവത്തിലും ആക്കിതീർത്തു. ആ അമ്മയെ ആവർത്തിച്ചാവർത്തിച്ച് ജപമാലയിലൂടെ നാം ആദരിക്കുന്നു; അമ്മയോടൊപ്പം ജപമാലയിലൂടെ ഇടവിടാതെ ഈശോയെ സ്തുതിച്ച് വണങ്ങുന്നു. ഇപ്രകാരമുള്ള ജപമാല പ്രാർത്ഥന നിറവേറ്റുമ്പോൾ നല്ല ഇടയനായ ഈശോ ലില്ലികൾക്കിടയിൽ മേയുവാൻ അവസരം ഒരുക്കുന്ന ആട്ടിടയനെപ്പോലെ നമ്മെ സമൃദ്ധിയിൽ പരിപാലിക്കും. പരിശുദ്ധ അമ്മയുടെ പുണ്യനിക്ഷേപത്തിലൂടെ നമ്മുടെ ജീവിതങ്ങൾക്ക് സംരക്ഷണം നല്കുകയും ചെയ്യും.
ജപമാല വചനം അടിസ്ഥാനപെടുത്തിയുള്ള ഒരു പ്രാര്‍ത്ഥനയാണ്. ദൈവ ദൂതന്‍ മറിയത്തെ വിശേഷിപ്പിക്കുന്ന വചന ഭാഗമാണ് ജപമാല പ്രാര്‍ത്ഥനയുടെ അടിസ്ഥാനം. ജപമാലയുടെ പ്രാധാന്യം മനസിലാക്കിയാൽ ജപമാല ഒരിക്കലും നമുക്ക് വിരസത ഉളവാക്കില്ല. സന്ധ്യനമസ്‌കാ രത്തിലെ ജപമാല ഒരു 'കടത്ത് കഴിക്കൽ'പ്രാർത്ഥനയായി ഒരിക്കലും മാറരുത്. മറിച്ച്, സമയം കിട്ടുമ്പോഴൊക്കെ അല്ലെങ്കിൽ, സമയം കണ്ടെത്തി പലവട്ടം ചൊല്ലുവാൻ ഇഷ്ടപ്പെടുന്ന ഒരു പ്രിയപ്രാർത്ഥന ആയി ജപമാല പ്രാര്‍ത്ഥന മാറണം.
പുണ്യശ്ലോകനായ ഒരു വൈദികൻ ആയിരുന്നു കനീഷ്യസ് തെക്കെക്കര സി.എം.ഐ. ബൈബിൾ പണ്ഡിതനായിരുന്ന കനീഷ്യസച്ചൻ പറഞ്ഞിരിക്കുന്നു: ''സാധാരണക്കാരുടെ ബലിയർപ്പണമാണ് ജപമാല. ആപത്തുണ്ടാകുമ്പോൾ അഖണ്ഡജപമാലയിലൂടെ ദൈവിക സംരക്ഷണം നമുക്ക് നേടുവാൻ സാധിക്കും.'' കനീഷ്യസച്ചൻ സിലോണിലെ കാൻഡിയിൽ പഠിക്കുന്ന കാലത്ത് രണ്ടാം ലോകമഹായുദ്ധംകൊടുമ്പിരികൊണ്ടിരിക്കുകയായിരുന്നു. കാൻഡി സെമിനാരിയിൽ ബോംബാക്രമണത്തിന്റെ സാധ്യത വളരെയേറെ ആയിരുന്നു. ബോംബ് ഭീഷണിയിൽനിന്ന് രക്ഷപ്പെടാൻ ഏത് പ്രാർത്ഥനയാണ് പ്രത്യേകമായി സമർപ്പിക്കേണ്ടത് എന്നുള്ള അധികാരികളുടെ ചോദ്യത്തിന് കനീഷ്യസച്ചൻ നല്കിയ മറുപടി, 'സെമിനാരിയിൽ ചൊല്ലുന്ന പതിവ് ജപമാലക്കു പുറമേ, ഒരു ജപമാലകൂടി എല്ലാവരും ചേർന്ന് ചൊല്ലി ജപമാല രാജ്ഞിക്ക് സമർപ്പിക്കുക' എന്നായിരുന്നു. കാൻഡി സെമിനാരി രണ്ടാം ലോകമഹായുദ്ധകാലത്ത് അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടത് ഈ ജപമാലയിലൂടെ ആയിരുന്നു എന്ന് ആ സെമിനാരിയിൽ ഉണ്ടായിരുന്നവർ സാ ക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ജപമാല ചൊല്ലാത്ത ദിവസം നമ്മുടെ ജീവിതത്തിൽ ഉണ്ടാകരുത്. യാത്ര ചെയ്യുമ്പോഴും തനിയെ ആയിരിക്കുമ്പോഴും ജപമാല ചൊല്ലുന്നത് ശീലമാക്കിയാൽ വലിയ ആത്മീയശക്തി നി റയും. ദൈവികപരിപാലന അനുഭവിക്കാൻ സാധിക്കും.
പ്രാര്‍ത്ഥന
ഒരു ജപമാല ചൊല്ലി ദൈവ സന്നിധിയില്‍ കാഴ്ച വയ്ക്കുക.

No comments:
Post a Comment