"പടുവിഡ്ഢികളെ അറിഞ്ഞു കൊള്ളുവിന്‍, ഭോഷരെ നിങ്ങള്‍ക്ക് എന്നു വിവേകം വരും? ചെവി നല്കിയവന്‍ കേള്‍ക്കുന്നില്ലെന്നോ? കണ്ണു നല്‍കിയവന്‍ കാണുന്നില്ലെന്നോ?"( സങ്കീര്‍ത്തനങ്ങള്‍ 94:10)
ഒരിക്കല്‍ ഒരു സഹോദരി പറയുകയുണ്ടായി. ദൈവം എന്‍റെ ദുഖങ്ങള്‍ കാണുന്നില്ല. എന്‍റെ പ്രാര്‍ത്ഥനകളില്‍ നിന്നും അവിടുന്ന് മുഖം തിരിച്ചിരിക്കുന്നു. അല്ലെങ്കില്‍ തന്നെ ദൈവത്തിന് കേള്‍ക്കുവാന്‍ കാതുകള്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ദൈവത്തിന് കാണുവാന്‍ കണ്ണ് ഉണ്ടായിരുന്നെങ്കില്‍ എന്നെ തനിച്ചാക്കി, എന്‍റെ ഭര്‍ത്താവിനെ ഈ ഭൂമിയില്‍ നിന്നും കൊണ്ട് പോകുവാന്‍ ദൈവം അനുവദിക്കുമായിരുന്നില്ല. ജീവിത വഴിയിലെ പ്രതിസന്ധികളില്‍ നമ്മളില്‍ പലരും ഇത് പോലെ ചിന്തിച്ചിട്ടുണ്ട്. എന്‍റെ പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കുന്നില്ല. ഞാന്‍ എത്ര കരഞ്ഞിട്ടും എന്‍റെ കണ്ണു നീര്‍ കണങ്ങള്‍ അവിടുത്തെ സന്നിധിയില്‍ എത്തിയിട്ടില്ല.
ബൈബിളിലെ പുതിയ നിയമ പുസ്തകത്തില്‍, കര്‍ത്താവ് ലാസറിന്റെ ഭവനത്തില്‍ കടന്നു ചെല്ലുന്നു. മര്‍ത്തയും മറിയവും പറയുകയാണ്. കര്‍ത്താവെ, നീ വൈകി പോയി. നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ സഹോദരന്‍ മരിക്കില്ലായിരുന്നു. പ്രതീക്ഷ നഷടപെട്ട ജീവിതങ്ങള്‍. ദൈവം വൈകി പോകുന്നുവെന്ന് നമ്മുക്കും തോന്നാറില്ലേ. എത്രയോ പ്രാവശ്യം ജീവിതത്തില്‍ ദുരിതങ്ങള്‍ വന്നപ്പോള്‍ നാം എല്ലാം ചിന്തിച്ചു, എന്ത് കൊണ്ടാണ് എന്‍റെ ജീവിതത്തില്‍ ദൈവം ഇടപെടാത്തത്. എന്നാല്‍ ദൈവത്തിന് ഇടപെടാന്‍ ഒരു സമയം ഉണ്ട്.
സഭാപ്രസംഗകന്‍റെ പുസ്തകത്തില്‍ പറയുന്നു. "എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍ കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്" (സഭാപ്രസംഗകന്‍ 3:1) നാം എന്നും ഓര്‍ക്കേണ്ട ഒരു കാര്യമാണ്, നമ്മള്‍ ആഗ്രഹിക്കുമ്പോള്‍ അല്ല, ദൈവം നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നത്. മറിച്ച് ദൈവത്തിന്‍റെ പദ്ധതി അനുസരിച്ച് അവിടുത്തെ സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ അവിടുന്ന് നമ്മുടെ ജീവിതങ്ങളില്‍ ഇടപെടുന്നു.
നാം ഒരു പക്ഷെ ഇന്ന് ജീവിതത്തില്‍ നിരാശ ബാധിച്ചവര്‍ ആയിരിക്കാം. മുന്‍പോട്ടുള്ള വഴികള്‍ അടഞ്ഞു. പ്രാര്‍ത്ഥിചിട്ട് ഫലമില്ല എന്ന് കരുതി നിരാശ പെട്ട് പോയവര്‍ ആയിരിക്കാം. ദൈവം നിന്‍റെ ജീവിതത്തിലേക്ക് സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ കടന്നുവരും. ലാസര്‍ മരിച്ചതിനു ശേഷം മര്‍ത്തയ്യ്ക്കും, മറിയത്തിനും പ്രതീക്ഷകള്‍ ഇല്ല. ക്രിസ്തു അവിടെ ഇല്ലാതെ പോയത് ഓര്‍ത്ത് അവര്‍ സങ്കടപെടുന്നു. എന്നാല്‍ നിരാശയുടെ നടുവില്‍ കിടന്ന അവരുടെ സങ്കടങ്ങളെ മാറ്റി കൊണ്ട് ലാസറിനെ അവിടുന്ന് ഉയര്‍പ്പിച്ചു.
നിങ്ങള്‍ക്ക് ചെവി തന്ന കര്‍ത്താവ്, നിങ്ങള്‍ക്ക് കണ്ണ് തന്ന കര്‍ത്താവ്, നിങ്ങളുടെ സങ്കടങ്ങള്‍ കാണാതിരിക്കില്ല എന്നുള്ള ഉത്തമ ബോധ്യം നിങ്ങള്‍ക്ക് ഉണ്ടാകണം. കര്‍ത്താവിന്‍റെ കാഴ്ച മങ്ങുകയില്ല, അവിടുത്തെ കേള്‍വി നശിക്കുകയുമില്ല. എന്നാല്‍ ഒരു പക്ഷെ അവിടുന്ന് നിങ്ങള്‍ക്ക് അറിയാത്ത അവിടുത്തെ സമയത്തിനു വേണ്ടി കാത്തിരുന്നേക്കാം. നിന്‍റെ ജീവിതത്തില്‍ ശരിയായ സമയത്ത് അവിടുന്ന് ഇടപെടും. വിശ്വസിക്കുക, നീ ദൈവ മഹ്വത്വം ദര്‍ശിക്കും.
പ്രാര്‍ത്ഥന
കാരുണ്യവാനായ കര്‍ത്താവെ, ഞങ്ങളുടെ ജീവിതത്തില്‍പ്രതിസന്ധികളുടെ സമയത്ത് നീ ഇടപെടുമെന്ന് ഞങ്ങള്‍ അറിയുന്നു. എന്നാല്‍ പലപ്പോഴും നിന്‍റെ സമയത്തിനു വേണ്ടി കാത്തിരിക്കുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നില്ല. സ്നേഹ സ്വരൂപാ, ജീവിതത്തിലെ ഇരുള്‍ മൂടുന്ന നിമിഷങ്ങളില്‍ നിന്‍റെ പ്രകാശത്തിനു വേണ്ടി കാത്തിരിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ, ആമേന്‍